കാസർഗോഡ് കുമ്പള അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിലെ മുതലയായ ബബിയക്ക് ഭക്തർ യാത്രാമൊഴി ഏകി. തിങ്കളാഴ്ച ഉച്ചയോടെ ആയിരങ്ങളുടെ സാന്നിധ്യത്തിൽ ബബിയയുടെ സംസ്കാര ചടങ്ങുകൾ ക്ഷേത്രപരിസരത്ത് നടത്തി.
ബബിയയുടെ സ്മരണ നിലനിർത്താൻ ക്ഷേത്രത്തിനു മുന്നിൽ 'ബബിയമന്ദിരം' എന്ന പേരിൽ സ്മാരകം നിർമിക്കുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ബബിയക്ക് 80 വയസ്സുണ്ടെന്നാണു കരുതുന്നത്. ക്ഷേത്രത്തിലെ ത്തുന്ന ഭക്തർക്കു കൗതുകക്കാഴ്ചയായിരുന്നു ബബിയ മുതല. 'ബബിയ'യുടെ സാന്നിധ്യം സഞ്ചാരികളെയും ഇവിടേക്ക് ആകർഷിച്ചിരുന്നു. ബബിയയുടെ അന്ത്യം ദേശീയ മാധ്യമങ്ങളിൽ അടക്കം വലിയ വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.