കെണിയിൽ കുടുങ്ങിയ മരപ്പട്ടികളെ കാട്ടിലേക്കുവിട്ടു

നേമം: കെണിയിൽ കുടുങ്ങിയ മരപ്പട്ടികളെ ഫോറസ്റ്റ് അധികൃതർ എത്തി കാട്ടിൽ തുറന്നുവിട്ടു. ശനിയാഴ്ചയാണ് മലയിൻകീഴ് പഞ്ചായത്ത് പരിധിയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ രണ്ടു മരപ്പട്ടികൾ കൂടിനുള്ളിൽ അകപ്പെട്ടത്. പെരുച്ചാഴിശല്യം രൂക്ഷമായ ഇവിടെ ഇവയെ പിടികൂടുന്നതിനുവേണ്ടി പ്രദേശവാസികൾ വച്ചിരുന്ന കെണിയിലാണ് മരപ്പട്ടികൾ അകപ്പെട്ടത്.

ഇവർ ഉടൻതന്നെ വിവരം പരുത്തിപ്പള്ളി ഫോറസ്റ്റ് അധികൃതരെ അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരപ്പട്ടികളെ സുരക്ഷിതമായി കാട്ടിലേക്ക് തുറന്നു വിടുകയുമായിരുന്നു. സംരക്ഷിത ജീവിവർഗ്ഗത്തിൽ ഉൾപ്പെടുന്ന മരപ്പട്ടികളെ പിടികൂടുന്നതും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മരപ്പട്ടികൾ വസിക്കുന്ന ഭാഗങ്ങളിൽ കെണിക്കൂടുകൾ ഒരുക്കുന്നത് ഇവയുടെ ജീവന് ഭീഷണി സൃഷ്ടിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പ്രദേശവാസികൾ വിട്ടുനിൽക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - The trapped dogs were released into the forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.