ടി.എന്‍. പ്രതാപന് എം.പി നയിക്കുന്ന തീരദേശ യാത്ര വടക്കന്‍മേഖല പര്യടനം കാസര്‍കോട് കസബ കടപ്പുറത്ത് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: 'കടലിനും കടലിെൻറ മക്കള്‍ക്കും വേണ്ടി' എന്ന മുദ്രാവാക്യമുയര്‍ത്തി ടി.എന്‍. പ്രതാപന് എം.പി നയിക്കുന്ന തീരദേശ യാത്രയുടെ വടക്കന്‍മേഖല പര്യടനം കാസര്‍കോട് കസബ കടപ്പുറത്തുനിന്ന് പ്രയാണം തുടങ്ങി. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.
ഇ.എം.സി.സി കരാര്‍ റദ്ദാക്കിയെങ്കിലും കരാറിലേക്ക് നയിച്ച സാഹചര്യം ദുരൂഹമാണെന്നും ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാതെ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാവണമെന്നും കെ.വി. തോമസ് പറഞ്ഞു. കേന്ദ്രത്തിലെ മോദിസര്‍ക്കാറിനോട് സമരസപ്പെടുകയും അനുകരിക്കുകയും ചെയ്യുകയാണ് കേരള സര്‍ക്കാറെന്നും കോര്‍പറേറ്റുകളോടുള്ള ദുരൂഹ ഇടപാടുകള്‍ ഇതിെൻറ തെളിവാണെന്നും ടി.എന്‍. പ്രതാപന് എം.പി ആരോപിച്ചു.
യു.ഡി.എഫ് ജില്ല ചെയര്മാന് സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍ എന്നിവർ സംസാരിച്ചു. എസ്.ടി.യു മത്സ്യത്തൊഴിലാളി വിഭാഗം സംസ്ഥാന പ്രസിഡൻറ് ഉമ്മര്‍ ഒട്ടുമ്മലാണ് ജാഥയുടെ ഉപനായകന്‍. ആറിന് എറണാകുളം ജില്ലയിലെ വൈപ്പിന്‍ ഞാറക്കല്‍ കടപ്പുറത്ത് ജാഥ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.