പത്തനംതിട്ട: ഓൺലൈൻ ബുക്കിങ് സംവിധാനം ആരംഭിക്കാത്തതിനെ തുടർന്ന് ശബരിമലയിൽ ഇന്ന് മുതൽ 5000 പേർക്ക് ദർശനാനുമതിയെന്ന് കോടതി ഉത്തരവ് നടപ്പായില്ല. ഞായറാഴ്ചമുതൽ 5000 പേരെ പ്രവേശിപ്പിക്കാൻ ഹൈകോടതി അനുമതി നൽകിയെങ്കിലും ഇതുവരെയും തുറന്നുനൽകിയിട്ടില്ല. നിലവിൽ 2000 പേർക്ക് തിങ്കൾ മുതൽ വെള്ളിവരെയും ശനി, ഞായർ ദിവസങ്ങളിൽ 3000 പേർക്കുമാണ് ദർശനത്തിന് അനുമതി.
കോവിഡ് സാഹചര്യം നിലനിൽക്കെ ഓൺലൈനിൽ ബുക്കുചെയ്യുന്നവർക്കുമാത്രമേ ഇക്കുറി ശബരിമല ദർശാനുമതി നൽകിയിട്ടുള്ളു. അതേസമയം, ശബരിമലയിലെ ജീവനക്കാർക്കും പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി മുൻപ് അനുമതി നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.