ശാസ്താംകോട്ട: പെയിന്‍റ് പണിക്കിടെ പള്ളികെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. ചാത്തന്നൂർ വിളപ്പുറം ലക്ഷ്മി വിഹാറിൽ മനോജ് (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെ പട്ടകടവ് സെന്‍റ് ആൻഡ്റൂസ് ദേവാലയത്തിന്‍റെ മേൽക്കൂരയിൽ ജിബ്സം ബോർഡിന് പുട്ടി ഇടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ചവിട്ടി നിന്ന സ്റ്റാൻഡ് മറിഞ്ഞു മനോജ് താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുനൽകി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ലക്ഷ്മി, മക്കൾ: അശ്വിൻ, അർജുൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.