ടി.പി.ആർ എട്ട് ശതമാനമെങ്കിലും ആകാതെ തിയറ്റർ തുറക്കാനാവില്ല- മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ തിയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് സിനിമാ-സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ടി.പി.ആർ എട്ട് ശതമാനമെങ്കിലും ആകാതെ തീയറ്ററുകൾ തുറക്കുന്ന കാര്യം പരിഗണിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ വിനോദ നികുതിയിൽ ഇളവ് നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

അടുത്ത നാല് മാസത്തേക്ക് തിയറ്ററുകള്‍ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. പ്രതിദിന കൊവിഡ് രോഗികളുടെ കണക്ക് ആശങ്കയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാന്‍ സർക്കാര്‍ അനുമതി നല്‍കണമെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടിരുന്നു. മുഴുവൻ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടും തിയേറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ലെന്ന് സംഘടന അഭിപ്രായപ്പെട്ടു.

Tags:    
News Summary - Theater cannot be opened without at least 8% TPR- Saji Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.