െതാടുപുഴ: കോവിഡ് മഹാമാരി മൂലം സംസ്ഥാനത്തൊട്ടാകെ ചൊവ്വാഴ്ച ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രേവശനോത്സവം നടക്കുേമ്പാൾ ഇടമലക്കുടി ട്രൈബൽ എൽ.പി സ്കൂളിെൻറ കവാടങ്ങൾ വിദ്യാർഥികൾക്കായി തുറക്കും. ഒന്നാം ക്ലാസിൽ പ്രവേശിക്കുന്ന എട്ട് വിദ്യാർഥികൾക്കുവേണ്ടിയാണ് കുടിയിലെ ഏക സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങളോടെ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.
നിലവിൽ ഒരു കോവിഡ് ബാധിതൻപോലും ഇല്ലാത്ത സംസ്ഥാനത്തെ ഏക പഞ്ചായത്താണ് ഇടമലക്കുടി. ഈ സാഹചര്യവും ഓൺലൈൻ ചടങ്ങിന് സാേങ്കതിക സൗകര്യങ്ങളില്ലാത്തതും പരിഗണിച്ചാണ് പ്രവേശനോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് പ്രധാന അധ്യാപകൻ വാസുദേവൻ പിള്ള 'മാധ്യമ'ത്തോട് പറഞ്ഞു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്ക് മധുര പലഹാരവും അവരുടെ പേരെഴുതിയ കാർഡുകളും വിതരണം ചെയ്യും. കുടിയിലെതന്നെ അധ്യാപകരായ എൻ. വ്യാസ്, ചന്ദ്രവർണൻ എന്നിവരാണ് പ്രവേശനോത്സവത്തിനും പിന്നീടുള്ള ക്ലാസുകൾക്കും നേതൃത്വം നൽകുക. കഴിഞ്ഞ അധ്യയന വർഷം ഇടമലക്കുടിയിൽ ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് പ്രയോജനം ചെയ്യാത്ത സാഹചര്യമായിരുന്നു. ഓഫ് ലൈൻ ക്ലാസുകളും ഇടമലക്കുടിയിൽ ലഭിച്ചില്ല.
ഇത്തവണ ഓഫ്ലൈൻ വഴി കുട്ടികൾക്ക് ക്ലാസുകൾ നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. കുടിയിലെ കുട്ടികൾക്ക് എത്തിച്ചേരാൻ കഴിയുന്ന പൊതു ഇടം കണ്ടെത്തി ക്ലാസുകൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. ആണ്ടവൻകുടി കേന്ദ്രീകരിച്ചാകും പഠനം നടത്തുക. കുടിയിൽപെട്ട അധ്യാപകരായതിനാൽ കുടിനിവാസികൾക്ക് കോവിഡ് ആശങ്കയും ഉണ്ടാവില്ല. കോവിഡിനുമുമ്പ് പ്രവേശനോത്സവം ഇടമലക്കുടിയുടെ ആഘോഷങ്ങളിലൊന്നായിരുന്നു.
കുട്ടികളും രക്ഷിതാക്കളും ഒരുമിച്ച് സ്കൂളിലെത്തും. ഇവർക്കായി സദ്യയടക്കം ഒരുക്കിയിരുന്നു. ഇത്തവണയും എല്ലാ കുടികളിലും സ്കൂൾ പ്രവേശനോത്സവത്തിെൻറ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടങ്ങിയതുമുതൽ സ്വയം സമ്പർക്ക വിലക്കിലാണ് ഇടമലക്കുടിയും ഇവിടുത്തെ ജനങ്ങളും. 26 കുടികളിലായി 2000 പേരാണുള്ളത്. അവശ്യ സാധനങ്ങൾ വാങ്ങാൻ ഇവർ മൂന്നാറിലാണ് എത്തുന്നത്. ഇത് സമ്പർക്കത്തിനിടയാക്കുമെന്ന കാരണത്താൽ എല്ലാവർക്കുമായി സാധനങ്ങൾ വാങ്ങാൻ ഒന്നോ രണ്ടോ പേർ മാത്രം പോകുകയാണ് ചെയ്യുന്നത്. ഇങ്ങനെ പോകുന്നവർ ആവശ്യം നിറവേറ്റി തിരികെയെത്തി നിരീക്ഷണത്തിൽ പോകുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.