ചവറ: ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ട്രഷററും ദീർഘകാലം മന്നാനിയ്യ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായിരുന്ന തേവലക്കര അലിയാരുകുഞ്ഞ് മൗലവി (83) നിര്യാതനായി. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി, വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി, അന്നസീം പത്രാധിപർ, മുഅല്ലിം ക്ഷേമനിധി സ്ഥാപക സെക്രട്ടറി, ജാമിഅ മന്നാനിയ്യ ട്രഷറർ, കെ.എ.എം.എ സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അറബിക് സർവകലാശാല ആക്ഷൻ കൗൺസിൽ മുഖ്യ രക്ഷാധികാരിയുമായിരുന്നു.
അറബിക് അധ്യാപകനായിരുന്ന അദ്ദേഹം 1994ൽ തേവലക്കര അയ്യൻകോയിക്കൽ സർക്കാർ ഹൈസ്കൂളിൽനിന്ന് വിരമിച്ചു. എഴുത്തുകാരൻ, പ്രഭാഷകൻ, അറബിഭാഷാ പണ്ഡിതൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്ന മൗലവി ഭാഷാ അധ്യാപകർക്ക് പരിശീലനം കൊടുക്കുന്ന റിസോഴ്സ് പേഴ്സണുമായിരുന്നു.
തേവലക്കര ചാലിയത്ത് ജമാഅത്ത് മുന്‍ പ്രസിഡൻറ്, ജമാഅത്ത് സാധുസഹായ സമിതി കണ്‍വീനര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. തേവലക്കര പറമ്പിൽ കുടുംബാംഗമായ മൗലവി തേവലക്കര ജമാഅത്ത് പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പള്ളിക്കാട്ടിൽ കുടുംബാംഗം സീനത്തുബീവി.
മക്കള്‍: അന്‍സര്‍ (ഖത്തര്‍), അബ്ദുല്‍ നാസര്‍ (ഖത്തര്‍), അനസ് (ഖത്തര്‍), അനീസ (സൗദി). മരുമക്കള്‍: സഫ്ന, സബീന, നജ്ദ, മന്‍സൂര്‍. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് തേവലക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.