തിരുവനന്തപുരം നഗരസഭ: സ്വയം തൊഴിൽ സംരംഭങ്ങൾക്ക് എന്ത് സംഭവിച്ചു?

തിരുവനന്തപുരം: സംസ്ഥാന സർക്കാർ 2022- 23 വർഷം സംരംഭക വർഷമായിട്ടാണ് ആചരിക്കുന്നത്. കേരളം പുതിയ സംരംഭങ്ങളുടെ വിളഭൂമിയാണ്. 2023 ജനുവരി വരെയുള്ള സർക്കാർ കണക്കുകൾ പ്രകാരം 1.27 ലക്ഷം( 1,27,214) പുതിയ സംരംഭങ്ങൾ തുടങ്ങിയെന്നാണ് മന്ത്രി പി.രാജീവ് നിയമസഭയിൽ നൽകിയ മറുപടി. എന്നാൽ, തിരുവനന്തപുരം നഗരസഭയിലെ വനിത സ്വയം തൊഴിൽ സംരംഭങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന മാധ്യമം ആഴ്ചപ്പതിപ്പ്.

മന്ത്രി പി.രാജീവിന്റെ അഭിപ്രായത്തിൽ 7710 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടായി. പുതിയ സംരംഭങ്ങൾ വഴി 2,73,931 തൊഴിൽ അവസരങ്ങൾ സൃഷ്ട്രിച്ചു. ഈ കണക്കുകളുടെ ഉറവിടകേന്ദ്രങ്ങൾ തദേശ സ്ഥാപനങ്ങളാണ്. തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞ രണ്ട് വർഷം നടപ്പാക്കിയ സംരഭക പദ്ധതിയിൽ സംബന്ധിച്ച് ഓഡിറ്റ് സംഘം പരിശോധന നടത്തിയപ്പോൾ പുറത്തായത് ക്രമക്കേടുകളുടെ വൻമലയാണ്.

2021-22 വർഷത്തിൽ പട്ടികജാതി വനിതകളുടെ 25 സംരംഭങ്ങൾക്ക് മുന്ന് ലക്ഷം രൂപ വീതം സബ്സിഡി നൽകി. ആകെ മുക്കാൽ കോടി രൂപ. ജനറൽ വിഭാഗത്തിലുള്ള 38 ഗ്രൂപ്പുകൾക്ക് മൂന്ന് ലക്ഷം വീതം 1.14 കോടിയും സബ്സിഡി നൽകി. മാർഗ രേഖകളൊന്നും പാലിക്കാതെയാണ് പണം വിതരണം ചെയ്തതെന്ന് പരിശോധനയിൽ കണ്ടെത്തി. ഗുണഭോക്താക്കളുടെ പട്ടിക പരിശോധനച്ചതിൽ പലരും സബ്സിഡി ലഭിച്ച വിവരം അറിഞ്ഞിട്ടില്ല.

ഓഡിറ്റ് സംഘം ഫീൽഡ് തലത്തിൽ പരിശോധന നടത്തിയപ്പോൾ സംരംഭങ്ങൾ കടലാസിൽ മാത്രമാണ്. ഉദാഹരണായി കേരള ബാങ്ക് കുളത്തൂർ ശാഖയിൽ നാല് ഗ്രൂപ്പുകളെയാണ് കണ്ടെത്താൻ ശ്രമിച്ചത്.

ഇവയിൽ സൗഭാഗ്യ ഗ്രൂപ്പ് അംഗമായ മായക്ക് ആ ഗ്രൂപ്പിലെ ഒരാളൊഴികം മറ്റാരെയും അറിയില്ല എന്ന് അറിയിച്ചു. ഈ ഗ്രൂപ്പ് ഒരു ഗ്രൂപ്പ് സംരംഭവും ആരംഭിച്ചിട്ടില്ല. ഉദയ ഗ്രൂപ്പിൽ അംഗമായ രതീഷാകുമാരിയെ മാത്രമാണ് ഓഡിറ്റ് സംഘത്തിന് കാണാൻ സാധിച്ചത്. ഈ ഗ്രൂപ്പും സംരംഭം ആരംഭിച്ചിട്ടില്ല എന്ന് അറിയിച്ചു.

തലസ്ഥാനത്തെ നഗരസഭ കെടുകാര്യസ്ഥത, അഴിമതി, സ്വജന പക്ഷപാതം, പദ്ധതി നടത്തിപ്പിലെ സുതാര്യതയില്ലായ്മ, രാഷ്ട്രീയ ഇടപെടൽ ഇതെല്ലാം മുഖമദ്രയാക്കിയെന്നാണ് റിപ്പോർട്ട്. നഗരഭരണത്തിൽ അടിഞ്ഞുകൂടിയ ജീർണതയുട മുഖമാണ് ഓഡിറ്റ് റിപ്പോർട്ട്. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി സമൂഹത്തിന്റെ വികസനം അട്ടമറിക്കുന്നതിന്റെ വഴികൾ തുറന്നുകാട്ടുകയാണ് റിപ്പോർട്ട്. ലൈഫ് പദ്ധതിയിലെ ഗുണ ഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും അട്ടമറി നടത്തിയെന്നും കണ്ടെത്തി. 

Tags:    
News Summary - Thiruvananthapuram Municipal Corporation: What Happened to Self Employed Enterprises?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.