പാർട്ടി ആവശ്യപ്പെട്ടാൽ മ​ന്ത്രിസ്ഥാനം ഏറ്റെടുക്കും– തോമസ്​ ചാണ്ടി

കുവൈത്ത് സിറ്റി: പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്ന് എൻ.സി.പി നേതാവും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടി കുവൈത്തിൽ വ്യക്തമാക്കി. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെച്ച സാഹചര്യത്തിലാണ് അദ്ദേഹത്തി​െൻറ പ്രതികരണം. ശശീന്ദ്രനുമായി ബന്ധപ്പെട്ട് വന്ന വാർത്തയിൽ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ല. അദ്ദേഹം കുറ്റവിമുക്തനായി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരണമെന്നാണ് ത​െൻറയും ആഗ്രഹം. അതിന് കഴിയാത്ത സാഹചര്യത്തിൽ പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധനാണെന്നും തോമസ് ചാണ്ടി പറഞ്ഞു. 

എൻ.സി.പി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എൻ.സി.പിക്ക് ഇൗ സർക്കാറിൽ ഒരു മന്ത്രിസ്ഥാനത്തിന് അർഹതയുണ്ട്. കേരളത്തിൽ മാധ്യമപ്രവർത്തനം മോശമായ അവസ്ഥയിലായിട്ടുണ്ട്. അതിന് തെളിവാണ് പുതിയ സംഭവം. കുട്ടികൾക്ക് കാണാൻ കഴിയാത്ത നിലയിലാണ് ടെലിവിഷൻ മേഖല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞതിനെ ശരിവെക്കുന്നതാണ് ഗതാഗതമന്ത്രിയുമായി ബന്ധപ്പെട്ടുണ്ടായ വാർത്ത കൈകാര്യം ചെയ്ത രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Thomas Chandi-ncp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.