തിരുവനന്തപുരം: ഇന്ധന വില കുതിച്ചുയരവെ അവയുടെ അധികനികുതി വേെണ്ടന്ന് െവക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുന്നു. ഇക്കാര്യം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കുമെന്നും കേന്ദ്രം ഇടപെടുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി ഡോ. തോമസ് െഎസക് വ്യക്തമാക്കി.
അധികനികുതി വേണ്ടെന്ന് െവക്കില്ലെന്നായിരുന്നു ഇതുവരെ ധനമന്ത്രിയുടെ നിലപാട്. ഇന്ധന വില കുതിച്ചുയർന്നപ്പോൾ പ്രതിപക്ഷം ഇൗ ആവശ്യം ഉന്നയിച്ചിരുന്നു. നേരത്തേ ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് ഇപ്രകാരം അധികനികുതി വേണ്ടെന്നുെവച്ചിരുന്നു. കേന്ദ്രമാണ് നികുതി കൂട്ടിയതെന്നും കേന്ദ്രം കുറക്കാതെ സംസ്ഥാനം നിലപട് എടുക്കില്ലെന്നുമായിരുന്നു മന്ത്രി െഎസക്കിെൻറ നിലപാട്. മറ്റു ചില സംസ്ഥാനങ്ങൾ നികുതി കുറച്ചിട്ടും സംസ്ഥാനം മാറി ചിന്തിച്ചില്ല.
പെട്രോൾ-ഡീസൽ വില വർധന ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയതോടെ മറ്റു മേഖലകളും രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നീങ്ങുകയാണ്. കടത്തുകൂലിയിലെ വർധനയാണ് ഇതിനുവഴിയൊരുക്കുന്നത്. കേന്ദ്ര സർക്കാറും ഇടപെടൽ സൂചന നൽകിയെങ്കിലും തീരുമാനം എടുത്തിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഖജനാവിലേക്ക് പണം വൻതോതിൽ വീഴുന്നതിനാൽ അത് ഉപേക്ഷിക്കാൻ അവർ തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.