എൻ.സി.പി പ്രവർത്തക സമിതിയിൽനിന്ന് തോമസ് കെ. തോമസിനെ നീക്കി

തിരുവനന്തപുരം: തോമസ് കെ. തോമസ് എം.എൽ.എയെ പാർട്ടി പ്രവർത്തക സമിതിയിൽനിന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ നീക്കി. ഗുരുതര അച്ചടക്കരാഹിത്യം കണക്കിലെടുത്താണ് നടപടിയെന്ന് ശരദ് പവാർ കത്തിലൂടെ വ്യക്തമാക്കി. അഖിലേന്ത്യ പ്രസിഡന്റിന്റെയും സംസ്ഥാന അധ്യക്ഷന്റെയും അധികാരത്തെ പരസ്യമായി ധിക്കരിക്കുകയും പാർട്ടി അംഗങ്ങൾക്കെതിരെ നിരുത്തരവാദ ആരോപണങ്ങൾ ഉന്നയിക്കുകയും തെറ്റായ പരാതി നൽകുകയും ചെയ്യുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് പവാർ കൂട്ടിച്ചേർത്തു.

തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽനിന്ന് ശ്രമം നടക്കുന്നെന്ന് ആരോപിച്ച് തോമസ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. തോമസിനെ പരസ്യമായി തള്ളിപ്പറഞ്ഞ് മന്ത്രി എ.കെ. ശശീന്ദ്രൻ രംഗത്തെത്തിയതോടെയാണ് നടപടിയിലെത്തിയത്. 

Tags:    
News Summary - Thomas K. Thomas removed from NCP working committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.