'കേരളം കത്തിക്കാൻ' ആഹ്വാനം ചെയ്​തവർ നിരീക്ഷണത്തിൽ; ഇ-ബുൾ ജെറ്റ്​ നിയമം ലംഘിച്ച്​ പായുന്ന ദൃശ്യങ്ങൾ പുറത്ത്​ - വിഡിയോ

കണ്ണൂർ: യൂട്യൂബ്​ ​​വ്​​േളാഗർമാരായ ഇ-ബുൾ ജെറ്റ്​ സഹോദരൻമാരുടെ അറസ്റ്റിന്​ പിന്നാലെ കാലപത്തിന്​ ആഹ്വാനം ചെയ്​തവർ പൊലീസ്​ നിരീക്ഷണത്തിൽ. ​മോ​ട്ടോർ വാഹന വകുപ്പ്​ ഓഫിസിൽ അതിക്രമം കാണിച്ചതിന്​ എബിൻ, ലിബിൻ എന്നിവരെ തിങ്കളാഴ്ചയാണ്​ കസ്റ്റഡിയിലെടുത്തത്​. ഇതിന്‍റെ ദൃശ്യങ്ങൾ ഇവർ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കു​െവച്ചിരുന്നു. ഇതോടെ ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്​ ഫാൻസുകാർ രംഗത്തുവന്നു.

Full View

'കേരളം കത്തിക്കണം', 'പൊലീസ്​ വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്യണം' തുടങ്ങിയ കാര്യങ്ങൾ ഇവർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ്​ ചെയ്​തു. യൂട്യൂബർമാരുടെ വാൻ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ്​ രാവിലെ മുതൽ മോട്ടർ വാഹന വകുപ്പിന്‍റെ ഓഫിസ് പരിസരത്ത് കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ തടിച്ചുകൂടിയിരുന്നു. പൊലീസിനു നേരെ കലാപാഹ്വാനം ചെയ്തുവെന്നും നിയമവിരുദ്ധമായി സംഘടിച്ചുവെന്നും കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി ഇവരിൽ 17 പേരെ അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്​തു.

സമൂഹ മാധ്യമങ്ങളിൽ പൊലീസിനെതിരെയും മോട്ടർ വാഹന വകുപ്പിനെതിരെയും വ്ലോഗർമാരുടെ ആരാധകർ നടത്തിയ പ്രചാരണം സൈബർ സെൽ കർശനമായി നിരീക്ഷിക്കുന്നുണ്ട്. നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇട്ടവരെയും അത്തരത്തിൽ തുടങ്ങിയ വാട്സാപ് ഗ്രൂപ്പുകളെയും ഫാൻ പേജുകളെയുമാണ് സൈബർ സെൽ നിരീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ ഇവർക്കെതിരെയും കർശന നടപടികളുണ്ടാകുമെന്നാണ്​ വിവരം.

അതേസമയം, വാഹനത്തിന്‍റെ രൂപമാറ്റം നിയമപരമല്ലെന്നും രജിസ്​​ട്രേഷൻ റദ്ദാക്കാനും സാധ്യതയുണ്ടെന്നാണ്​ റിപ്പോർട്ട്​. ഇത്​ കൂടാതെ ഉത്തരേന്ത്യയിൽ വെച്ച്​ ഇ-ബുൾ ജെറ്റ്​ സഹോദരൻമാർ ടോൾ നൽകാതെ വാനിൽ സൈറൺ മുഴക്കി പോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്​. ടോൾ ഗേറ്റിൽ സൈറൺ മുഴക്കി ആംബുലൻസാണെന്ന്​ തെറ്റിദ്ധരിപ്പിച്ചാണ്​ ഇവരുടെ യാത്ര. 


Tags:    
News Summary - Those who called for 'burning Kerala' are under surveillance; Scenes of e-Bulljet violating the law are out - video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.