തീപൊള്ളലേറ്റ് സഹോദരങ്ങളായ മൂന്നു കുട്ടികൾക്ക് ഗുരുതരം

ചെർക്കള: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ പുല്ലിൽ നിന്ന് തീ പടർന്ന് പിടിച്ച് സഹോദരങ്ങളായ മൂന്നു കുട്ടികൾ ക്ക് ഗുരുതരമായി പരിക്കേറ്റു. കാസർകോട് നെല്ലിക്കട്ട ജുമാ മസ്ജിദ് സമീപത്തെ താമസക്കാരനായ എ.ടി. താജുദ്ധീൻ നിസാമി - ത്വയിബ ദമ്പതികളുടെ മക്കളായ ഫാത്തിമ (11), അബ്ദുല്ല (ഒമ്പത്), മുഹമ്മദ് ആസിഖ് (ഏഴ്) എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.

ചെങ്കള ഇ.കെ. നായനാർ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇവരുടെ വീട്ടുമുറ്റത്ത് വലിയ കുഴി നിർമിച്ചിട്ടുണ്ടായിരുന്നു. ഇന്ന് വൈകീട്ട് നാലോടെ എണിയിലൂടെ കുഴിയിൽ ഇറങ്ങിക്കളിക്കുന്നതിനിടെ ഇതിനകത്തുണ്ടായിരുന്ന പുല്ലിൽ നിന്ന് തീ പടർന്നാണ് പൊള്ളലേറ്റത്.

ദേഹമാസകലം പൊള്ളലേറ്റ കുട്ടികളിൽ ഫാത്തിമയുടെ നില അതീവ ഗുരുതരമാണ്. വസ്ത്രങ്ങൾ കത്തിയാണ് ഫാത്തിമക്ക് ഗുരുതരമായി പൊള്ളലേറ്റത്.

Tags:    
News Summary - three childrens in critical condition after caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.