ന്യൂയോർക്ക് / തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധിച്ച് അമേരിക്കയിൽ എട്ടു വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് മലയാളികൾ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി ഗീവർഗീസ് പണിക്കർ, മാർതോമ സഭ വൈദികനായ കൊട്ടാരക്കര സ്വദേശി ഫാദർ എം. ജോൺ, പാലാ സ്വദേശി സുനീഷ്-ദീപ ദമ്പതികളുടെ മകൻ അദ്വൈത് എന്നിവരാണ് മരിച്ചത്.
ഗീവർഗീസും വൈദികൻ എം. ജോണും ഫിലാഡൽഫിയയിലും അദ്വൈത് ന്യൂയോർക്കിലുമാണ് മരിച്ചത്.
നഴ്സുമാരായ മാതാപിതാക്കൾക്കു പിന്നാലെ കോവിഡ് ബാധിച്ച അദ്വൈതിനെ രണ്ടു ദിവസങ്ങൾക്ക് മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഫിലാഡൽഫിയയിലും പണിക്കർ ടൂർസ് ആൻഡ് ട്രാവൽസ് ഉടമയാണ് ഗീവർഗീസ് എം. പണിക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.