തിരുവല്ല: മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ മോഷണത്തിന് ശ്രമിക്കുന്നതിനിടെ പിടിയിലായ ഇറാനിയന്‍ പൗരന് ഹാദി അബ്ബാസിയുടെ മൂന്നു തട്ടിപ്പുകൂടി പൊലീസ് കണ്ടെത്തി. രണ്ടെണ്ണം കേരളത്തിലും മറ്റൊന്ന് തമിഴ്നാട്ടിലുമാണ്.
വടക്കന്‍ പറവൂര്‍ വടക്കേക്കര പൊലീസ് സ്റ്റേഷന് പരിധിയിലെ ബേക്കറിയില്‍നിന്ന് 2018 ജൂലൈ 30ന് 25,000 രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു. ഉടമയായ സ്ത്രീയെ കബളിപ്പിച്ചാണ് പണം കൈക്കലാക്കിയത്. കടയില്‍ എത്തിയ ഹാദിയും സഹായിയും ഉടമയുമായി പരിചയം സ്ഥാപിച്ചു. തുടര്‍ന്നാണ് ഇവരില്‍നിന്ന് പണം വാങ്ങി എണ്ണുന്നതിനിടെ തട്ടിപ്പ് നടത്തുകയായിരുന്നു. ഇയാള്‍ പോയി കഴിഞ്ഞാണ് ഉടമക്ക് തട്ടിപ്പ് മനസ്സിലായത്. സി.സി ടി.വി ദൃശ്യങ്ങളടക്കം പരാതി നല്‍കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിെൻറ പിറ്റേന്നാണ് ഇയാള്‍ പത്തനംതിട്ട റോയല്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്ന് 60,000 രൂപ മോഷ്ടിച്ചത്. ഇവിടെയും സമാനതന്ത്രം തന്നെയാണ് പ്രയോഗിച്ചത്. നോട്ടെണ്ണി നോക്കാന്‍ വാങ്ങി കൈയടക്കത്തിലൂടെയാണ് മോഷണം നടത്തുന്നത്.
2018 ആഗസ്റ്റ് രണ്ടിനാണ് തമിഴ്നാട്ടില്‍ ഇതേരീതിയില്‍ തട്ടിപ്പ് നടത്തിയത്. എന്നാല്‍, അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ ദൃശ്യങ്ങളില്‍ കാണുന്നത് താനല്ലെന്നാണ് ഇയാള്‍ പറഞ്ഞത്. തട്ടിപ്പിന് ഇരയായവര്‍ക്ക് ഹാദിയുടെ ചിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. വടക്കേക്കരയിലെ സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് സഹായിയുടെ പടവും ലഭിച്ചിട്ടുണ്ട്. ഇയാൾ ഉത്തരേന്ത്യക്കാരനാണെന്നാണ് ഹാദി അബ്ബാസ് പറഞ്ഞത്. പക്ഷേ, വിദേശിയാണെന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരുവല്ലയില്‍ ഹാദി പിടിയിലായതോടെ മുങ്ങിയ ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ട്.
കോടതിയില്‍ ഹാജരാക്കിയ പ്രതി കോവിഡ് ബാധിതനായതിനാൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നോയെന്ന് റോയും ഇൻറലിജന്‍സ് ബ്യൂറോയും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.