മൂന്ന് ഫലസ്തീനികളെ വധിച്ച് ഇസ്രായേൽ

റാ​മ​ല്ല: വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ സേ​ന തു​ട​രു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ മൂ​ന്നു ഫ​ല​സ്തീ​നി​ക​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു.നാ​ബു​ൽ​സ് പട്ടണത്തിലാ​ണ് മൂ​ന്നു​പേ​രെ ഇ​സ്രാ​യേ​ലി ബു​ള്ള​റ്റു​ക​ൾ വ​ധി​ച്ചു​ക​ള​ഞ്ഞ​തെ​ന്ന് ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ജൂ​ത കു​ടി​യേ​റ്റ മേ​ഖ​ല​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് പ​ക​ര​മാ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ഫ​ല​സ്തീ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. അ​ടു​ത്തി​ടെ വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ജെ​നി​ൻ ക്യാ​മ്പി​ൽ ഈ ​മാ​സം ആ​ദ്യ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ൽ മൂ​ന്നു കു​ട്ടി​ക​ള​ട​ക്കം 12 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഈ ​വ​ർ​ഷം ഇ​തു​വ​രെ​യാ​യി 200ലേ​റെ ഫ​ല​സ്തീ​നി​ക​ളെ ഇ​സ്രാ​യേ​ൽ വ​ധി​ച്ച​തി​ൽ ഏ​റെ​യും വെ​സ്റ്റ് ബാ​ങ്കി​ലാ​ണ്. 

Tags:    
News Summary - Three Palestinians killed by Israeli forces in occupied West Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.