നാളെ നാട്ടിലേക്ക്​ വരാനിരിക്കെ തൃശൂർ സ്വദേശി സൗദിയിൽ മരിച്ചു

ചെറുതുരുത്തി: സൗദിയിലെ തബൂഖില്‍ ജോലി ചെയ്തിരുന്ന വെട്ടിക്കാട്ടിരി സ്വദേശി നാളെ നാട്ടിലേക്ക്​ മടങ്ങാനിരിക്കെ മരിച്ചു. മുളക്കല്‍ മുഹമ്മദിൻെറ മകന്‍ അബ്ദുറഹ്മാന്‍ (കുഞ്ഞുമോന്‍ 60) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന്​ ശസ്ത്രക്രിയക്ക്​ വിധേയനായി തബൂഖ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്​ സനദ്ധസംഘടനകൾ ചേർന്നാണ്​ നാട്ടിലേക്കുള്ള യാത്രക്ക്​ സൗകര്യമൊരുക്കിയത്​.

ഒക്ടോബര്‍ മൂന്നിന് ജിദ്ദയില്‍നിന്നും കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. യാത്രക്കു മുന്നോടിയായി തബൂഖ് ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ആംബുലന്‍സില്‍ ഇന്നലെ ജിദ്ദ ആശുപത്രിയിലെത്തിച്ചു. ഇവിടെ അഡ്മിറ്റ് ചെയ്ത് വാര്‍ഡിലേക്കു മാറ്റിയശേഷം ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നാണ് വിവരം.

മുൻപ്​ ചെറുതുരുത്തിയില്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന കുഞ്ഞുമോന്‍ പതിറ്റാണ്ടുകളായി സൗദിയിലാണ്. വെട്ടിക്കാട്ടിരി മദ്‌റസക്കു സമീപമായിരുന്നു തറവാട് വീട്. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: ഹംസ, റംസീന, റസീന, അസീസ്, അന്‍സില്‍. മരുമക്കള്‍: സുല്‍ഫത്ത്, ആശിഖ്, നിസാര്‍. പരേതയായ ആമിനയാണ് മാതാവ്. സഹോദരങ്ങള്‍: ഹുസന്‍, സത്താര്‍, അലി, അശ്‌റഫ്, ഫാത്തിമ, ആമിനക്കുട്ടി, ഖദീജ, ജസീല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.