തൃശൂര്‍: പതിനായിരങ്ങളെ സാക്ഷിയാക്കി തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂർ പൂരത്തിന് സമാപനം.
അതേസമയം, ചൊവ്വാഴ്ച രാത്രി കനത്ത മഴ മൂലം മാറ്റി വെച്ച വെടിക്കെട്ട് ബുധനാഴ്ച വൈകീട്ട് നടത്തുമെന്ന പ്രഖ്യാപനം ഉള്ളതിനാൽ നിരവധിയാളുകൾ ഇപ്പോഴും നഗരത്തിലുണ്ട്. ഉച്ചക്ക് 12.45ഓടെയാണ് ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലൽ എന്ന ഹൃദ്യമായ ചടങ്ങ് നടന്നത്. പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ എറണാകുളം ശിവകുമാറും തിരുവമ്പാടിയുടെ തിടമ്പേറ്റിയ തിരുവമ്പാടി ചന്ദ്രശേഖരനും മുഖാമുഖംനിന്ന് തുമ്പിയുയർത്തി.
അതിനുമുമ്പ് മണിക്കൂറുകളോളം നീണ്ട മേളമുണ്ടായി, ഒപ്പം ചെറിയ കുടമാറ്റവും. ഉപചാരം ചൊല്ലലിന് ശേഷം ഭഗവതിമാർ വടക്കുന്നാഥനെ വണങ്ങാൻ മതിലകത്തേക്ക് പ്രവേശിച്ചതോടെ പകൽ പൂരത്തിന്‍റെ വെടിക്കെട്ടിന് ഒരുക്കമായി. ചെറിയ തോതിൽ വെടിക്കെട്ടും നടന്നു. അടുത്ത വർഷത്തെ പൂരം ഏപ്രിൽ 30നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.