പത്തനംതിട്ടയിൽ ബി.ജെ.പി ഹർത്താൽ

ളാഹ: പത്തനംതിട്ട ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട് ആറു മണിവരെയാണ് ഹർത്താൽ. ളാഹ കമ്പകത്ത് വളവില്‍ അയ്യപ്പ ഭക്തനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ്​​ ഹർത്താൽ പ്രഖ്യാപിച്ചത്.

പന്തളം മുളമ്പുഴ സ്വദേശി ശിവദാസനെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്​. ശിവദാസനെ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അതേസമയം, ശിവദാസ​​​​​​െൻറ മരണത്തിന് നിലക്കലില്‍ നടന്ന പൊലീസ് നടപടിയുമായി ബന്ധമില്ലെന്ന് പത്തനംതിട്ട എസ്.പി പി.ടി നാരായണന്‍ വ്യക്​തമാക്കി. 19ാം തീയതി ശിവദാസന്‍ വീട്ടിലേക്ക് ഫോണില്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - tomorrow bjp harthal in pathanamthitta-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.