ആലുവ: മനോരോഗാശുപത്രിയിൽ തടവറയിലാക്കി പ്രവാസിയെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലുവ കുട്ടമശ്ശേരി സ്വദേശി സുശീലൻ (48) എന്ന സുലൈമാനെ പീഡിപ്പിച്ചതിനെതിരെ ആലുവ ഈസ്റ്റ് പൊലീസാണ് കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ചത്. ഇയാളുടെ ഭാര്യ റെയ്നയെ പ്രതിചേർത്താണ് കേെസടുത്തത്. മതം മാറിയതിെൻറ പേരിലും തെൻറ പണം ഭാര്യ തട്ടിയെടുത്തത് ചോദ്യം ചെയ്തതിെൻറ പേരിലുമാണ് മനോരോഗിയെന്ന് വരുത്തി പീഡിപ്പിച്ചത്. തിരികെ മതം മാറ്റാനും പദ്ധതി ഇട്ടിരുന്നു. എന്നാൽ, നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് കോടതിയാണ് സുശീലനെ മോചിപ്പിച്ചത്.
ഈ മാസം എട്ടുമുതൽ ആലുവ കുട്ടമശ്ശേരിയിൽനിന്ന് സുശീലനെ കാണാതാവുകയായിരുന്നു. ഭാര്യയും ഇവരുടെ സഹോദരനും ചേർന്ന് കൗൺസിലിങ്ങിനെന്ന പേരിൽ സുശീലനെ രാവിലെ കൊണ്ടുപോവുകയായിരുന്നു. വൈകീട്ട് സുശീലനില്ലാതെ ഇവർ മടങ്ങിയെത്തിയതോടെ നാട്ടുകാർക്ക് സംശയമായി. ഇതേതുടർന്നുള്ള അന്വേഷണത്തിലാണ് തൊടുപുഴ പൈങ്കുളത്തെ എസ്.എച്ച് മാനസികരോഗാശുപത്രിയിൽ തടങ്കലിൽ െവച്ചിരിക്കുകയാണെന്ന് അറിഞ്ഞത്. ഇതേതുടർന്ന് പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ചങ്ങലകളിൽ ബന്ധിതനാക്കിയും വായിൽ പ്ലാസ്റ്റർ പതിച്ചും തുകൽ െബൽറ്റുകൾകൊണ്ട് പൊതിരെ തല്ലിയും 11 ദിവസത്തോളം ആശുപത്രിയിൽ ക്രൂരപീഡനങ്ങൾക്കിരയാക്കിയിട്ടും സുശീലൻ സുഖമായി ഇരിക്കുകയാണെന്നാണ് പൊലീസ് റിപ്പോർട്ടുകൾ തയാറാക്കിയത്.
എന്നാൽ, സുശീലെൻറ സുഹൃത്തുകൾ നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് ബുധനാഴ്ച വൈകീട്ടോടെ ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മോചിപ്പിക്കുകയായിരുന്നു. മോചനത്തിനൊടുവിൽ സുലൈമാനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച കേസിൽ സുലൈമാെൻറ ഭാര്യ, ഭാര്യാസഹോദരൻ, സഹോദരീപുത്രൻ എന്നിവർക്കെതിരെ കേസെടുക്കാനും പൈങ്കുളം ആശുപത്രിയിലെ ദുരൂഹ പ്രവർത്തനങ്ങൾക്കെതിരെ അന്വേഷണം നടത്താനും കോടതി െപാലീസിന് നിർദേശം നൽകി. സുലൈമാെൻറ സുഹൃത്തായ സിയാദ് ചാലക്കൽ നൽകിയ പരാതിയിലാണ് നടപടി.
സുശീലൻ അഞ്ചുവർഷം മുമ്പാണ് സൗദിയിൽ ഇസ്ലാം സ്വീകരിച്ചത്. ഇത് അംഗീകരിച്ച കുടുംബം മാർച്ച് മൂന്നിന് നാട്ടിലെത്തിയതോടെ സുലൈമാനെതിരെ തിരിഞ്ഞത് സംഘ്പരിവാർ സംഘടനകളുടെ ഇടപെടലിനെത്തുടർന്നാണെന്ന് പറയുന്നു. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സുശീലനെ കഴിഞ്ഞദിവസം ജില്ല ആശുപത്രിയിൽ മെഡിക്കൽ റിപ്പോർട്ട് രേഖപ്പെടുത്താൻ കൊണ്ടുപോയിരുന്നു.
എന്നാൽ, സുശീലന് പരിേക്കറ്റിട്ടില്ലെന്ന തരത്തിൽ റിപ്പോർട്ട് നൽകിയതായി സുശീലനുവേണ്ടി നിയമപോരാട്ടം നടത്തുന്നവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.