അടിമാലി: തേക്കിൻകാനത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്ക്. തമിഴ്നാട് മധുരയിൽനിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. 13പേർ വാഹനത്തിൽ ഉണ്ടായിരുന്നു.
തമിഴ്നാട് സ്വദേശികളായ സുമൈറ ബാബു (28), അയ്മൻസീനി (17), എസ്. കരിമനീസ (44), സൽമ (32), ഫരിൻ (48), ഹംദാൻ (15) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടങ്ങൾ തുടർക്കഥയായ തോക്കിൻകാനം ടൗണിന് സമീപമുള്ള കൊടുംവളവിലാണ് അപകടം. ഇറക്കമിറങ്ങി വന്ന വാഹനം വളവുതിരിയാൻ സാധിക്കാതെ നിയന്ത്രണംവിട്ട് റോഡിൽ തന്നെ മറിയുകയായിരുന്നു.
േബ്രക്ക് നഷ്ടപ്പെട്ടതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മധുരയിൽനിന്ന് മൂന്നാറിലേക്ക് വിനോദയാത്രക്കായി എത്തിയതായിരുന്നു സംഘം. അപകട ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് ഇവരെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. 13പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.