വടകര: ആര്.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം ചെയ്തത് തെൻറ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ്. ഗൾഫിൽ ജോലി ചെയ്യുന്ന വടകര നാരായണ നഗറിലെ ഷാനിഷാണ് പൊലീസില്‍ പരാതി നല്‍കിയത്. തെൻറ രണ്ടു മക്കളെയുമായി ഭാര്യ കടന്നുകളെഞ്ഞന്ന് പരാതിയില്‍ പറയുന്നു. ഇയാള്‍ ഗൾഫിൽ നിന്ന് എത്തുന്നതിനു മുമ്പ് യുവതി മക്കളേയും കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്നുവത്രെ.
വിവാഹം കഴിഞ്ഞെന്ന പത്രവാര്‍ത്ത കണ്ടാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതി നിലവില്‍ തെൻറ ഭാര്യയാണെന്നും ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തില്‍ കുട്ടികളെ ഹാജരാക്കാന്‍ യുവതിയോട് പൊലീസ് ആവശ്യപ്പെടുകയും പിതാവിനെ കാണിച്ച ശേഷം തിരികെ അയക്കുകയും ചെയ്തു.
ബുധനാഴ്ചയാണ് മനോജുമായുള്ള വിവാഹം പുതുച്ചേരി സിന്ധാന്തന്‍ കോവിലില്‍വെച്ച് നടന്നത്. ടി.പി വധക്കേസില്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളിലിറങ്ങിയാണ് വിവാഹം കഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.