കോഴിക്കോട്: പാകിസ്താനുമായി ചർച്ച നടത്തണമെന്നു പറയുന്നവരെ കശ്മീരിൽ താമസിപ്പി ക്കണമെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ.
വരമ്പത്ത് കൂലി നൽകണമെന്നു പറഞ്ഞവരാണ് പ ാകിസ്താനുമായി ചർച്ച നടത്തണമെന്ന് പറയുന്നത്. രാജ്യത്തിന് ഭീഷണി ഉയർത്തുന്നവർ ര ാജ്യത്തിനകത്തുതന്നെയുണ്ട്. ഹിന്ദുസമൂഹം പാർശ്വവത്കരിക്കപ്പെെട്ടന്നും സനാതന ധർമപരിഷത്ത് കടപ്പുറത്ത് നടത്തിയ ‘ഹൈന്ദവം’ അയ്യപ്പഭക്തസംഗമത്തിൽ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ശബരിമലയെ ഈ അവസ്ഥയിൽ എത്തിച്ചതെന്ന് കർമസമിതി രക്ഷാധികാരി ചിദാനന്ദപുരി കുറ്റപ്പെടുത്തി. ഹിന്ദുവിരുദ്ധർക്ക് വോട്ടില്ലെന്നു പറയുന്ന തരത്തിലേക്ക് സമൂഹത്തെ ഉയർത്തണം.
അസത്യം വിളിച്ചുപറഞ്ഞ പിണറായി വിജയൻ സർക്കാറിന് ഭരിക്കാൻ ധാർമികാവകാശമില്ല. കലയുടെയും സാഹിത്യത്തിെൻറയും പേരിൽ ഹിന്ദുമതം അവഹേളിക്കപ്പെടുമ്പോൾ സാംസ്കാരിക പ്രവർത്തകർ മൗനംപാലിക്കുന്നു. മറ്റൊരു മതത്തിനെതിരെ തിരിയുമ്പോൾ അവർ ചാടിവീഴുകയും ചെയ്യും -ചിദാനന്ദപുരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.