തിരുവനന്തപുരം: കോട്ടയം യാർഡിലെ അറ്റകുറ്റപ്പണി നിശ്ചയിച്ച സമയത്ത് തീരാത്തതോടെ, ട്രെയിൻ ഗതാഗതം താളം തെറ്റി. ഇരുദിശയിലേക്കുമുള്ള ട്രെയിനുകൾ നാലു മണിക്കൂർ വരെ വൈകിയാണ് ഓടിയത്. ട്രെയിൻ സർവിസില്ലാത്ത സമയം നോക്കി ചൊവ്വാഴ്ച പുലർച്ച 2.30 മുതൽ 6.30 വരെയാണ് അറ്റകുറ്റപ്പണി നിശ്ചയിച്ചത്. ട്രാക്കിൽ യന്ത്രം ഉപയോഗിച്ചായിരുന്നു ജോലികൾ. ഇവ സമയത്ത് തീരാത്തതോടെയാണ് കാര്യങ്ങൾ അവതാളത്തിലായി.
വന്ദേഭാരത് അടക്കം ട്രെയിനുകൾ പിടിച്ചിട്ടു. ജോലികൾ യാർഡിലായതിനാൽ ഒറ്റ ലൈൻ വഴിയുള്ള ഓപറേഷനും സാധിച്ചില്ല. രാവിലെ ആറരക്കു ശേഷം ഇരുദിശയിലുമായി കൂടുതൽ ട്രെയിനുകൾ കടന്നുപോകുന്നുണ്ട്. ഇവയെല്ലാം വിവിധയിടങ്ങളിൽ നിർത്തിയിട്ടു. സാധാരണ അറ്റകുറ്റപ്പണി മൂലം ട്രെയിനുകൾ വൈകുകയോ ഭാഗികമായി റദ്ദാക്കേണ്ടിവരികയോ ചെയ്യുമ്പോഴാണ് റെയിൽവേ മുന്നറിയിപ്പ് നൽകുന്നത്. കോട്ടയത്തേത് ട്രെയിനുകളൊന്നുമില്ലാത്ത സമയമായത് കാരണം നിയന്ത്രണം വേണ്ടാത്തതിനാൽ റെയിൽവേ മുന്നറിയിപ്പും നൽകിയിരുന്നില്ല. അതേ സമയം, മുന്നറിയിപ്പില്ലാതെ ട്രെയിൻ വൈകിയതോടെ യാത്രക്കാരും കുഴങ്ങി.
തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് 38 മിനിറ്റ് വൈകിയാണ് കോട്ടയത്തെത്തിയത്. എറണാകുളത്തെത്താൻ 40 മിനിറ്റ് വൈകി. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വഞ്ചിനാട് എക്സ്പ്രസ് 40 മിനിറ്റാണ് കോട്ടയത്തിനുസമീപം പിടിച്ചിട്ടത്. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി ഒരു മണിക്കൂർ വൈകിയാണ് കോട്ടയത്തെത്തിയത്. തിരുവല്ലയിലും ചെങ്ങന്നൂരും മാവേലിക്കരയിലുമെല്ലാം വൈകൽ തുടർന്നു. മുക്കാൽ മണിക്കൂർ വൈകിയാണ് തിരുവനന്തപുരത്തെത്തിയത്.
ബംഗളൂരു-കന്യാകുമാരി എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയാണ് ചൊവ്വാഴ്ച ഓടിയത്. മുംബൈ സി.എസ്.ടി -തിരുവനന്തപുരം എക്സ്പ്രസ്, മൈസൂർ-കൊച്ചുവേളി എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എന്നിവ മണിക്കൂർ വൈകി. മംഗളൂരു-തിരുവനന്തപുരം മലബാർ 45 മിനിറ്റ് വൈകിയാണ് കോട്ടയം പിന്നിട്ടത്. കൊച്ചുവേളിയിൽ നിന്ന് വൈകീട്ട് 4.30ന് പുറപ്പെടേണ്ട മൈസൂർ എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി ആറിനാണ് ചൊവ്വാഴ്ച യാത്ര തുടങ്ങിയത
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.