തിരുവനന്തപുരം: നവകേരള സദസ് മുന്നൊരുക്ക പരിപാടികളിൽ പങ്കെടുക്കാത്ത നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ആനക്കര, തിരുവള്ളൂർ, പുതുപ്പള്ളി, പരുതൂർ എന്നീ നാല് പഞ്ചായത്ത് ഓഫിസുകളിലെ സെക്രട്ടറിമാരെയാണ് സ്ഥലം മാറ്റിയത്. സർക്കാരിന്റെ പ്രധാന പരിപാടിയായ
നവകേരള സദസിന് ആവശ്യമായ ഒരുക്കങ്ങൾ നടത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ അതിൽ വീഴ്ച വരുത്തിയതിനാലാണ് സ്ഥലംമാറ്റമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. പഞ്ചായത്ത്തല സമിതിയിൽ കൺവീനർമാരാകണമെന്നായിരുന്നു ഇവരോട് നിർദേശിച്ചത്.
കോട്ടയം ജില്ലയിലെ പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. അരുൺ കുമാറിനെ ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിലേക്കാണ് സ്ഥലംമാറ്റിയത്. പാലക്കാട് ജില്ലയിലെ പരുതൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.എൽ ഷാജിയെ കാസർകോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിലേക്കാണ് മാറ്റിയത്. ആനക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ. രാജേന്ദ്രനെ തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനീഷ വി. എന്നിവരെ കാസർകോഡ് ജില്ലയിലെ തൃക്കരിപ്പൂരിലേക്കും ഉദുമയിലേക്കുമാണ് സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.