അനന്യകുമാരിയുടെ മരണം: ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗം ചേർന്നു

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിൻെറ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗം ചേർന്നു. ട്രാൻസ്ജെൻഡർ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍, അനുബന്ധ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു.

ലിംഗമാറ്റ ശസ്ത്രക്രിയകളിൽ പ്രാവീണ്യമുള്ള ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി സര്‍ക്കാര്‍ മേഖലയിൽ ശസ്ത്രക്രിയകള്‍ നടത്തുന്നത് സംബന്ധിച്ചും, ലിംഗമാറ്റ ശസ്ത്രക്രിയകളും അനുബന്ധമായ ആരോഗ്യസേവനങ്ങളും ട്രാൻസ്‌ജെന്‍ഡര്‍ സമൂഹത്തിന് ഏറ്റവും അനുകൂലമായ രീതിയില്‍ ലഭ്യമാക്കുന്നതിന് സാഹചര്യങ്ങള്‍ സൃഷ്ടിക്കാൻ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും വിദഗ്ധ സമിതി പരിശോധിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതും, സര്‍ക്കാർ ഭവന പദ്ധതിയില്‍ മുന്‍ഗണന വിഭാഗമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഉള്‍പ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതും പരിശോധിക്കുന്നതിന് സാമൂഹ്യനീതി ഡയറക്ടറെ ചുമതലപ്പെടുത്തിയാതും മന്ത്രി അറിയിച്ചു.

അനന്യകുമാരി അലക്സിൻെറ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗം ആരംഭിച്ചത്. സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സാമൂഹ്യനീതി ഡയറക്ടര്‍, ബോര്‍ഡിലെ ട്രാന്‍സ് പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

അനന്യയുടെ മരണം: കൂടുതൽ പേരെ ചോദ്യം ചെയ്യും

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ആ​ക്ടി​വി​സ്​​റ്റ്​ അ​ന​ന്യ കു​മാ​രി അ​ല​ക്സിെൻറ (28) പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പൊ​ലീ​സി​നു കൈ​മാ​റി.ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് ക​ള​മ​ശ്ശേ​രി പൊ​ലീ​സി​നാ​ണ് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ, പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ ഉ​ള്ള​ട​ക്കം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ പൊ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ മെ​ഡി​ക്ക​ൽ സം​ഘ​വു​മാ​യി തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് ച​ർ​ച്ച ന​ട​ത്തും. ഈ ​ച​ർ​ച്ച​യു​ടെ​യും റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​യെ​ന്ന് ക​ള​മ​ശ്ശേ​രി സി.​ഐ പി.​ആ​ർ. സ​ന്തോ​ഷ് പ​റ​ഞ്ഞു.

ഇ​തി​നി​ടെ അ​ന​ന്യ​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​ണെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന പാ​ലാ​രി​വ​ട്ടം റി​നൈ മെ​ഡി​സി​റ്റി​യി​ലെ ഡോ. ​അ​ർ​ജു​ൻ അ​ശോ​ക​നെ​യും മ​റ്റും ചോ​ദ്യം ചെ​യ്യും. കേ​സു​മാ​യി നേ​രി​ട്ടും അ​ല്ലാ​തെ​യും ബ​ന്ധ​മു​ള്ള എ​ല്ലാ​വ​രെ​യും ചോ​ദ്യം െച​യ്യാ​നാ​ണ് പൊ​ലീ​സ്​ തീ​രു​മാ​നം. ഇ​തി​നി​ടെ വെ​ള്ളി​യാ​ഴ്ച വൈ​റ്റി​ല​യി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ അ​ന​ന്യ​യു​ടെ പ​ങ്കാ​ളി ജി​ജു​വിെൻറ​യും പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്നു​ണ്ടാ​യ ഗു​രു​ത​ര ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ തു​റ​ന്നു പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ്​ അ​ന​ന്യ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ങ്കാ​ളി​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്​ സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ഇ​രു​വ​രു​ടെ​യും മ​ര​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.