ജോലി ചെയ്യാത്ത കാലത്തും കൂലി കൊടുത്തിട്ടുണ്ടെന്ന് കാനത്തിന് ഗതാഗത മന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ജോലി ചെയ്യാത്ത കാലത്തും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. ജോലി ചെയ്താൽ കൂലി കൊടുക്കണമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ജോലി ചെയ്താൽ കൂലി കൊടുക്കണമെന്നത് അദ്ദേഹത്തിന്‍റെ മാത്രമല്ല, തന്‍റെയും അഭിപ്രായമാണ്. ജോലി ചെയ്താൽ മാത്രമല്ല ജോലി ചെയ്യാത്ത കോവിഡ് കാലത്തും കൂലി കൊടുത്തിട്ടുണ്ട്. രണ്ട് കോവിഡ് കാലത്തും പിണറായി സർക്കാർ കൂലി കൊടുത്തു. പണിമുടക്കുകൾ പ്രതിസന്ധി സൃഷ്ടിച്ചു. ഇന്ധന വില, സ്പെയർപാർട്സ് വില എന്നിവ വർധിച്ചു. ഇത് സംസ്ഥാന സർക്കാർ വരുത്തിയതല്ല. എന്നാൽ ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല.

ആറ് മണിക്കാണ് താൻ നടത്തിയ ചർച്ച പൂർത്തിയായത്. എന്നാൽ മൂന്ന് മണിക്ക് തന്നെ സർവിസ് നിർത്തി. സമരത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയമുണ്ടെന്നും മന്ത്രി ആരോപിച്ചു.

Tags:    
News Summary - Transport Minister Antony Raju reply to Kanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.