പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് പ്രതികാരം ചെയ്യുംവിധമാണ് സർക്കാർ പെരുമാറുന്നതെന്ന് പ്രതിപക് ഷനേതാവ് രമേശ് ചെന്നിത്തല. പമ്പവരെ തീർഥാടകരുടെ വാഹനങ്ങൾ കടത്തിവിടാത്ത നടപടി പിൻവലിക്കണമെന്ന് ഉൾപ്പെടെ ആവശ്യ ങ്ങളുന്നയിച്ച് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് നടത്തിയ എസ്.പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലക്കായി പ്രത്യേക ഭരണസമിതിയെ നിയോഗിക്കാനുള്ള ആലോചന ദുരൂഹമാണ്. വിശ്വാസികളുടെ വികാരത്തെ ചവിട്ടിമെതിക്കുന്ന നിരീശ്വരവാദികളുടെ സർക്കാറാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ മണ്ഡലകാലത്ത് വിശ്വാസികൾക്കേറ്റ പീഡനം ആവർത്തിക്കാനുള്ള ശ്രമമാണ് സർക്കാറിേൻറത്. ശബരിമലയിലെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന നിലപാടാണ് വനം വകുപ്പിനെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.