തിരുവനന്തപുരം: ട്രഷറിയിലെ തുക സ്വന്തം അകൗണ്ടിലേക്ക് വകമാറ്റിയെന്ന് കെണ്ടത്തിയതിനെ തുടർന്ന് കാട്ടാക്കട ട്രഷറി കോർഡിനേറ്റർ ആർ.പി ബിനോജ്കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കാട്ടാക്കട ജില്ല ട്രഷറിയിലെ സോഫ്റ്റ് വെയർ സംവിധാനങ്ങളുള്ള സാേങ്കതിക ചുമതലുള്ള ബിനോജ്കുമാർ 18 തവണയായ 3.54 ലക്ഷം തെൻറ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് വ്യക്തമായതിനെ തുടർന്നാണ് ട്രഷറി ഡയറകടർ സസ്പെൻഡ് ചെയ്തത്.
3.54 ലക്ഷത്തിൽ 2.84 ലക്ഷം ഇയാൾ അക്കൗണ്ടിൽനിന്ന് പിൻവലിച്ചതായും തെളിഞ്ഞിട്ടുണ്ട്. സമ്പൂർണ കമ്പ്യൂട്ടർ വത്കരണം ഏർപ്പെടുത്തിയതിനെ തുടർന്ന് െഎ.ടി വൈദഗ്ധ്യമുള്ളവരെ ഒാരാ ജില്ല ട്രഷറിയിലും കോഒാഡിേനറ്റർമാരായി നിയമിച്ചിരുന്നു. സോഫ്റ്റ്വെയർ സംബന്ധിച്ച് ഇടപെടലുകൾക്ക് പ്രത്യേക അധികാരവും അഡ്മിനിസ്ട്രേറ്റർ എന്ന പദവിയും ഇവർക്കുണ്ട്. ഇൗ സാധ്യകളും അധികാരങ്ങളും ശ്രീകുമാർ ദുരുപയോഗം ചെയ്തതെന്നാണ് കണ്ടെത്തൽ.
ട്രഷറിയിലെ സ്ഥിരനിക്ഷേപങ്ങളുടെ പ്രതിമാസ പലിശ സാധാരണ സോഫ്റ്റ്വെയറാണ് കണക്കാക്കുന്നത്. സോഫ്റ്റ്വെയർ പോരായ്മ മൂലം ഇതിൽ ചിലപ്പോൾ പിശക് വരാൻ സാധ്യതയുണ്ട്. ഇങ്ങനെയുള്ള തെറ്റുകൾ തിരുത്തി നൽകാൻ കോഒാഡിനേറ്റക്ക് അധികാരമുണ്ട്. ഇത്തരത്തിൽ ഇൗ മാസം 27ന് ഒരു സ്ഥിരനിക്ഷേപത്തിൽ പലിശ കണക്ക് കൂട്ടിയത് തെറ്റാണെന്ന വരുത്തിത്തീർത്ത് ഇയാൾ 3500 രൂപ വീതം രണ്ട് തവണകളായി സ്വന്തം അക്കൗണ്ടിലേക്ക് െക്രഡിറ്റ് ചെയ്യുകയായിരുന്നു. ദിവസേനയുള്ള ഇടപാടുകളുടെ വിശദപരിശോധനയിൽ ട്രഷറിയിലെ ജൂനിയർ സൂപ്രണ്ടാണ് ക്രമക്കേട് ആദ്യം കണ്ടെത്തിയത്. തുടർന്ന് കാട്ടാക്കട ജില്ല ട്രഷറി ഒാഫിസർ നടത്തിയ പരിശോധനയിൽ 2016 ഒക്ടോബർ 14 മുതൽ 2017 ജൂെലെ 27 വരെ 18 ഇടപാടുകളിലൂടെ 3,54,300 രൂപ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റുകയും ഇതിൽ 2,84,300 രൂപ പിൻവലിച്ചതായും കണ്ടെത്തുകയായിരുന്നു.
ബിനോജ്കുമാറിെൻറ അക്കൗണ്ട് മരവിപ്പിക്കുകയും ട്രഷറിക്ക് നഷ്ടപ്പെട്ട 2,84,300 രൂപ തിരിച്ചടപ്പിക്കുകയും ചെയ്തതായി ട്രഷറി ഡയറക്ടർ എ.എം. ജാഫർ ‘മാധ്യമ’ത്തോട് പറഞ്ഞു. ബിേനാജിെൻറ ഇടപാടുകളും ഏതെല്ലാം ട്രഷറികളിൽ ഇതുവരെ ജോലി ചെയ്തിട്ടുണ്ട് എന്നീ വിവരങ്ങളടക്കം സമഗ്രമായി അന്വേഷിക്കാനാണ് ട്രഷറി അധികൃതരുടെ തീരുമാനം.
സോഫ്റ്റ്വെയറിലെ ദുരപയോഗ സാധ്യത ഗുരുതരം
തിരുവനന്തപുരം: കാട്ടാക്കടയിൽ ട്രഷറി സോഫ്റ്റ്വെയർ സംവിധാനത്തിെല പിഴവിലൂടെ രണ്ട് ലക്ഷത്തിലധികം തുക വകമാറ്റിയ തട്ടിപ്പ് ഗുരതരമെന്ന് വിലയിരുത്തൽ. തലസ്ഥാനത്ത് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സോഫ്റ്റവെയറിലെ പിഴവ് മറ്റെവിടെയെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നാണ് വിവരം. ട്രഷറി സോഫ്റ്റ്വെയർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പൂർത്തയായിട്ടില്ലെന്നും അധികൃതർ പറയുന്നു. ഇത്തരം ക്രമക്കേടുകൾ തടയുന്നതിന് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. സേഫ്റ്റി ഒാഡിറ്റ് എന്നിവ നടത്താനും തീരുമാനമുണ്ട്. ഒരു വർഷത്തിനുള്ളിൽ ബാങ്കിങ് സ്ഥാപനത്തിെൻറ സുരക്ഷയെക്കാൾ മികച്ച സംവിധാനം ട്രഷറികൾ കൈവരിക്കുമെന്നും അധികൃതർ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.