മുട്ടം: ഇടുക്കി കണ്ണമ്പടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ടു പ്രതികൾ കീഴടങ്ങി. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ മഹേഷ്, ഷിബിൻ ദാസ് എന്നിവരാണ് മുട്ടത്തെ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ കോടതിയിൽ കീഴടങ്ങിയത്. കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സെപ്റ്റംബർ 20നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തിയെന്ന് ആരോപിച്ച് സരുൺ സജിയെ കിഴുകാനം വനം വകുപ്പ് ഫോറസ്റ്റര്‍ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. സംഭവം കള്ളക്കേസാണെന്ന് കണ്ടെത്തിയ സഹചര്യത്തിൽ ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.സി- എസ്.ടി കമീഷന് സരുൺ സജി പരാതി നൽകി. ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കുമളിയിൽ നടന്ന സിറ്റിങ്ങിൽ കമീഷൻ അധ്യക്ഷൻ വി.എസ് മാവോജി നിർദേശം നൽകി. തുടർന്ന് ഉപ്പുതറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കേസ് കെട്ടിച്ചമക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമവും പ്രതികൾക്കെതിരെ ചുമത്തി. ഫോറസ്റ്റര്‍ അനില്‍കുമാറാണ് ഒന്നാം പ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.