കുടുംബാംഗങ്ങളുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവ്​ മുങ്ങി മരിച്ചു

വാടാനപ്പള്ളി. ഇടശേരി ബീച്ചിൽ കുടുംബാംഗങ്ങളുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. എടരിക്ക ോട്​ നായരുപടിക്കൽ മുഹമ്മദ് ഷരീഫി​​െൻറ മകൻ സബീഹ് (21) ആണ് മരിച്ചത്. കുറ്റിപ്പുറം കെ.എം.സി.ടി കോളജിലെ ഡിഗ്രി വിദ്യാ ർഥിയാണ്.

വ്യാഴാഴ്ച വൈകീട്ട് എത്തിയ കുടുംബം സുഹൃത്തി​​െൻറ റിസോർട്ടിൽ താമസിച്ച് വെള്ളിയാഴ്ച്ച രാവിലെ ഒമ്പതോടെയാണ്​ കടലിൽ കുളിക്കാനിറങ്ങിയത്​. മുഹമ്മദ് ഷരീഫും രണ്ട് മക്കളും കുളിക്കാനിറങ്ങിയപ്പോൾ സബീഹ് ചുഴിയിൽ കുടുങ്ങി മുങ്ങിത്താഴ്ന്നു. വീട്ടുകാർ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി കടലിൽ തിരച്ചിൽ നടത്തി.

30 മിനിറ്റിന് ശേഷം സബീഹി​െന കണ്ടെടുത്ത്​ വാടാനപ്പള്ളി പൊലീസി​​െൻറ ജീപ്പിൽ തൃത്തല്ലൂർ ഗവ. ആശുപത്രിയിലും പിന്നീട് ചാവക്കാട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. അപകടം ഉണ്ടായ സ്ഥലത്തിന് തൊട്ടടുത്താണ് കഴിഞ്ഞ മാസം 16 ന് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ വാടാനപ്പള്ളി സ്വദേശി മേഘനാഥൻ മുങ്ങിമരിച്ചത്.

Tags:    
News Summary - Trisur - Student Dawned to death - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.