പെരിന്തല്‍മണ്ണ: നിര്‍ത്തിയിട്ട വാഹനങ്ങളില്‍നിന്ന് മോഷ്ടിച്ച ബാറ്ററിയുമായി ബന്ധുക്കളായ രണ്ടുപേരെ പെരിന്തല്‍മണ്ണ പൊലീസ് പിന്തുടര്ന്ന് പിടികൂടി. തൂത വാഴേങ്കടയിലെ തെക്കേപ്പുറം നിലയാണിക്കല് ഹര്‍ഷാദ് (19), നിലയാണിക്കല് അജ്മല്‍ (21) എന്നിവരെയാണ് എസ്.ഐ സി.കെ. നൗഷാദിെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. മോഷ്ടിച്ച ബാറ്ററി വില്ക്കാന് തൂതയില്നിന്ന് കാറില്‍ കരിങ്കല്ലത്താണിയിലേക്ക് വരുന്നുണ്ടെന്ന് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കലിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് ഇവരെ പെരിന്തല്‍മണ്ണ പാതായ്ക്കരയില്‍ വെച്ച് പിടികൂടി.
കാറില്‍ ഒരു ബാറ്ററിയുണ്ടായിരുന്നത് മോഷ്ടിച്ചതാണെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രണ്ട് ബാറ്ററികള്‍ നേരത്തേ കരിങ്കല്ലത്താണിയിലെ കടയില്‍ വിറ്റത് പിന്നീട് പൊലീസ് കണ്ടെടുത്തു.
ചെര്‍പ്പുളശ്ശേരി, കാറല്‍മണ്ണ ഭാഗത്തുനിന്നാണ് ഇവ മോഷ്ടിച്ചത്. തൂതയില്‍ ലോക്ഡൗണ്‍ കാലത്ത് നിര്‍ത്തിയിട്ടിരുന്ന ബസിെൻറ ബാറ്ററിയും ഇവർ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.