യു.പിയിൽ രണ്ടു മലയാളികൾ അറസ്​റ്റിൽ; ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടവരെന്ന്​ പൊലീസ്​

ലഖ്​​നോ: രണ്ടു മലയാളികളെ ഉത്തർപ്രദേശ്​ പൊലീസി​‍െൻറ സ്​പെഷൽ ടാസ്​ക്​ ഫോഴ്​സ്​ (എസ്​.ടി.എഫ്​) അറസ്​റ്റ്​ ചെയ്​തു.  പന്തളം സ്വദേശി അൻസദ്​ ബദറുദ്ദീൻ, കോഴിക്കോട്​ സ്വദേശി ഫിറോസ്​ ഖാൻ എന്നിവരാണ്​ അറസ്​റ്റിലായത്​. ഇവർ പോപുലർ ഫ്രണ്ട്​​ പ്രവർത്തകരാണെന്ന്​ പൊലീസ്​ പറഞ്ഞു. ഗുഡംബ മേഖലയിലെ കുക്​റെയിലിലാണ്​ ഇവർ അറസ്​റ്റിലായത്​.

ബസന്ത പഞ്ചമിക്ക്​ രാജ്യത്തി​‍െൻറ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താനും ഹിന്ദു സംഘടനകളുടെ ഭാരവാഹികളെ കൊല്ലാനും ഇവർ പദ്ധതിയിട്ടതായി പൊലീസ്​ ആരോപിച്ചു.

ഇവരിൽനിന്ന്​ ബാറ്ററി, വയർ, തോക്ക്​, വെടിയുണ്ട, പണം, പാൻ-എ.ടി.എം-ആധാർ കാർഡുകൾ, ഡ്രൈവിങ്​ ലൈസൻസ്​, പെൻഡ്രൈവ്​ എന്നിവ പിടികൂടിയതായി എ.ഡി.ജി.പി പ്രശാന്ത്​ കുമാർ പറഞ്ഞു. 

Tags:    
News Summary - Two Keralites arrested in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.