ബെ​ൻ​ജോ​യ് ഷൈ​ജു

യുവതിയെ മർദിച്ച ടൂറിസ്റ്റ് ഹോം ഉടമയടക്കം രണ്ട് പേർ പിടിയിൽ

കൊ​ച്ചി: വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ടൂ​റി​സ്റ്റ് ഹോം ​ഉ​ട​മ​യ​ട​ക്കം ര​ണ്ട് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​എ​റ​ണാ​കു​ളം നോ​ർ​ത്തി​ലെ ബെ​ൻ​ടൂ​റി​സ്റ്റ് ഹോം ​ഉ​ട​മ ബെ​ൻ ജോ​യി, ജീ​വ​ന​ക്കാ​ര​ൻ ഷൈ​ജു എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ർ​ദ​ന​മേ​റ്റ എ​ള​മ​ക്ക​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഞാ​യ​റാ​ഴ്ച ഇ​വ​ർ ടൂ​റി​സ്റ്റ് ഹോ​മി​ലെ​ത്തി ര​ണ്ട് റൂ​മു​ക​ൾ ബു​ക്ക് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് പു​റ​ത്തു​പോ​യി തി​രി​കെ ടൂ​റി​സ്റ്റ് ഹോ​മി​ലെ​ത്തി​യ​പ്പോ​ൾ ഉ​ട​മ ബെ​ൻ​ജോ​യി​യു​മാ​യി വാ​ക്കു ത​ർ​ക്കം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. റും ​ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ത​ർ​ക്കം. അ​ഡ്വാ​ൻ​സ് പ​ണം തി​രി​കെ ത​ന്നാ​ൽ ഒ​ഴി​യാ​മെ​ന്ന് യു​വ​തി​യും അ​റി​യി​ച്ചു.​ ഇ​തി​നി​ടെ​യാ​ണ് ഇ​യാ​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. തു​ട​ർ​ന്ന് യു​വ​തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

മ​ർ​ദ​ന​ത്തി​ന്‍റെ സി.​സി.​ടി.​വി. ദൃ​ശ്യ​ങ്ങ​ള​ട​ക്കം പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് പൊ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Two people-including the owner of the tourist home who beat up the young woman have been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.