പിടിയിലായ വിജിത്ത്, ഷാന്‍
വെള്ളറട: സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച പുലര്‍ച്ച കുന്നത്തുകാല്‍ ജങ്ഷനു സമീപം കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടി 45 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത കഞ്ചാവ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ ടി. അനികുമാര്‍ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ക്വാഡിലെ ഉദ്യോഗസ്ഥരും അമരവിള എക്സൈസ് റേഞ്ച് പാര്‍ട്ടിയും തിരുവനന്തപുരം എക്സൈസ് ഐ.ബി യൂനിറ്റും ചേര്‍ന്നാണ് കുന്നത്തുകാല്‍ പെരുങ്കടവിള റോഡില്‍ കുന്നത്തുകാല്‍ ജങ്ഷനു സമീപം കൊന്നാനൂര്കോണത്തു വെച്ച് ഫോര്‍ഡ് ഫീയസ്റ്റ കാറില്‍ കടത്തിയ 45 കിലോയോളം കഞ്ചാവും കടത്തുവാഹനത്തിന് അകമ്പടി വന്ന കെ എല്‍12എല്‍ 2733 എന്ന നമ്പറുള്ള മാരുതി ഓള്‍ട്ടോ കാറും പിടികൂടിയത്. ഓള്‍ട്ടോ കാറിലുണ്ടായിരുന്ന കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ഷാന്‍ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. രണ്ടു പേര് ഓടി രക്ഷപ്പെട്ടു.
അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ ടി. അനികുമാർ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജി. കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ആര്.ജി. രാജേഷ്, എസ്. മധുസൂദനന് നായര്‍, ടി. ആര്. മുകേഷ് കുമാര്‍, കെ. വി. വിനോദ് വിനോജ് തുടങ്ങിയവരുടെ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.