തിരുവനന്തപുരം: രാജ്യസഭയിൽ യു.എ.പി.എ നിയമേഭദഗതിബിൽ പാസാക്കാൻ കേന്ദ്രസർക്കാറിനെ പിന്തുണച്ച കോൺഗ്രസ് നിലപാടിനോട് സംസ്ഥാന കോണ്‍ഗ്രസിലും യു.ഡി.എഫിലും അതൃപ്തി. ഏറെക്കാലത്തിനുേശഷം ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്ലിംസമുദായത്തിെൻറ വിശ്വാസമാർജിച്ചതിന് പിന്നാലെയാണ് അവരിൽ ആശങ്കയുണ്ടാക്കുന്ന സമീപനം കോൺഗ്രസ് ദേശീയനേതൃത്വത്തിൽനിന്ന് ഉണ്ടായത്. കോൺഗ്രസിെൻറ ഇൗ നിലപാടിനെതിരെ ഇടതുപാര്‍ട്ടികൾ പ്രചാരണം നടത്തിയാല്‍ മറുപടി നൽകാൻപോലും സാധിക്കാതെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനോട് മുസ്ലിംലീഗിനുള്ള അതൃപ്തിയും സംസ്ഥാന കോൺഗ്രസിനെ കൂടുതൽ വെട്ടിലാക്കുന്നു.
രാജ്യസഭയില്‍ എൻ.ഡി.എക്ക് ഭൂരിപക്ഷമില്ല. ഭേദഗതി ബില്ലിനെ എതിർത്ത കോൺഗ്രസ്, രാജ്യസഭയിൽ ചുവടുമാറ്റി. അതാണ് ബിൽ പാസാകാൻ കാരണമായത്. അതേസമയം, ഘടകകക്ഷിയായ മുസ്ലിംലീഗ് ബില്ലിനെതിരെ വോട്ട്ചെയ്ത് കുരുക്കിൽനിന്ന് രക്ഷപ്പെട്ടു. വ്യക്തികളെപോലും ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ കഴിയുന്നതാണ് യു.എ.പി.എ നിയമത്തിലെ ഭേദഗതി. മുത്തലാഖ് ബില്ലിന് പിന്നാലെയുള്ള യു.എ.പി.എ നിയമഭേദഗതി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഏറെ ആശങ്കയുണ്ടാക്കുന്നതാണ്.
േഭദഗതി ഏറ്റവുംകൂടുതല്‍ ദുരുപയോഗം ചെയ്യുന്നത് മുസ്ലിംകള്ക്കെതിരെ ആയിരിക്കുമെന്നാണ് വിലയിരുത്തൽ. ബി.ജെ.പി അധികാരത്തില്‍ വന്നശേഷം ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് മുസ്ലിംകളാണ്. ഇൗ സാഹചര്യത്തിൽ, തങ്ങളുടെ ഭാഗത്തേക്ക് മടങ്ങിവന്ന ന്യൂനപക്ഷവിഭാഗങ്ങളെ വീണ്ടും അകറ്റുമെന്ന് സംസ്ഥാന കോൺഗ്രസിലെയും യു.ഡി.എഫിലെയും ഒരു വിഭാഗവും ഭയപ്പെടുന്നു. ഉപതെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും ഇത് തിരിച്ചടിയാകുമെന്ന ആശങ്കയും യു.ഡി.എഫ് നേതൃത്വത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.