???????? ??.??.???? ?????????? ?????? ????? ???????????? (?????????: ??. ????????)

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മനുഷ്യ ഭൂപടം തീർത്ത്​ യു.ഡി.എഫ്​ VIDEO

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ല കോൺഗ്രസ്​ കമ്മിറ്റികളുടെ നേതൃത്വത്തിൽ 12 ജില്ലകളിൽ യു.ഡി.എഫ്​ മനുഷ്യ ഭൂപടം തീർത്തു.

‘ഒരുക്കാം ഒരുമയുടെ ഭൂപടം’ എന്ന മുദ്രാവാക്യം മുഴക്കി ആയിരക്കണക്കിന്​ പ്രവർത്തകർ ഇന്ത്യൻ ഭൂപടത്തി​​​​​െൻറ മാതൃകയിൽ അണിനിരന്നു. മുൻ മന്ത്രി എം. കമലത്തി​​​​​െൻറ നിര്യാണത്തെ തുടർന്ന്​ കോഴിക്കോടിനെയും രാഹുൽ ഗാന്ധിയുടെ ഭരണഘടന സംരക്ഷണ റാലി ഉണ്ടായിരുന്നതിനാൽ വയനാടിനെയും പരിപാടിയിൽനിന്ന്​ ഒഴിവാക്കിയിരുന്നു.

Full View

മനുഷ്യ ഭൂപടത്തിൽ അണിനിരന്നവർ മഹാത്​മ ഗാന്ധിയെ ഗോഡ്​​​സെ വെടിവെച്ച്​ കൊന്ന 5.17ന്​ ഭരണഘടന സംരക്ഷണ പ്രതിജ്​ഞയെടുത്തു. ജില്ലാ കേന്ദ്രങ്ങളിൽ മുതിർന്ന നേതാക്കൾ പരിപാടിക്ക്​ നേതൃത്വം നൽകി. ത്രിവർണ പതാകയുടെ നിറങ്ങളുള്ള തൊപ്പികൾ ധരിച്ചാണ്​ ​പ്രവർത്തകർ ഭൂപടത്തിൽ അണിനിരന്നത്​. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്​ നടന്ന പരിപാടി കോൺഗ്രസ്​ വർക്കിങ്​ കമ്മിറ്റിയംഗം എ.കെ. ആൻറണി ഉദ്​ഘാടനം ചെയ്​തു.

മോദി സർക്കാർ മുന്നോട്ടുവെക്കുന്ന വിദ്വേഷ-വിഭാഗീയ രാഷ്​ട്രീയത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ലക്ഷ്യം കണ്ടെത്തും വരെ തളരാതെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പരിപാടിക്ക്​ നേതൃത്വം നൽകി. ഇടുക്കിയി​ൽ തൊടുപുഴ പ്രൈവറ്റ്​ ബസ്​സ്​റ്റാൻഡ്​ ഗ്രൗണ്ടിലും പാലക്കാട്​ ചെറിയ കോട്ട മൈതാനത്തുമായിരുന്നു പരിപാടി.

Tags:    
News Summary - UDF formed human map against CAA -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.