തിരുവനന്തപുരം: യു.ഡി.എഫ് സംഘടനാപരമായും രാഷ്ട്രീയമായും തകർന്നതായി സി.പി.എം സം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥാനാർഥിനിർണയം കോൺഗ്രസിൽ കലാപം സൃഷ്ടിച ്ചിരിക്കുകയാണ്. സാധാരണനിലയിലെ തകർച്ചയല്ല യു.ഡി.എഫ് നേരിടുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസിന് സംസ്ഥാനതലത്തിൽ നേതൃത്വമില്ലാതായി. കേന്ദ്ര നേതൃത്വത്തിനും ഇടപെടാൻ കഴിയുന്നില്ല.
സോണിയ ഗാന്ധിയുമായി ബന്ധമുള്ള നേതാക്കളെയെല്ലാം കേരളത്തിലെ കോൺഗ്രസിൽനിന്ന് ഒഴിവാക്കുന്ന നടപടി തുടരുന്നു. കെ.വി. തോമസിനെയും ടോം വടക്കനെയും ഇത്തരത്തിൽ ഒഴിവാക്കി. ടോം ബി.ജെ.പിയിൽ അഭയം തേടി. ഉമ്മൻ ചാണ്ടിയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരനായിരുന്ന കെ.എസ്. രാധാകൃഷ്ണനും ബി.ജെ.പിയിലെത്തി. എ.ഐ.സി.സിയും കെ.പി.സി.സിയും ബി.ജെ.പിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസി പണിയാണ് നടത്തുന്നത്. ദേശീയതലത്തിലും കേരളത്തിലും നേതാക്കൾ ബി.ജെ.പിയിേലക്ക് പോകുന്നു.
മാണി കോൺഗ്രസ് വൈസ് ചെയർമാനായ പി.ജെ. ജോസഫ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത് കോൺഗ്രസിെൻറ രാഷ്ട്രീയപാപ്പരത്തത്തെയാണ് തുറന്നുകാട്ടുന്നത്. കേരളത്തിൽ ഒരു രാഷ്ട്രീയനേതാവിനും ഇത്തരമൊരു ഗതികേട് സംഭവിച്ചിട്ടില്ല. എന്നാൽ, ഇതിനെതിരെ കോൺഗ്രസിൽതന്നെ എതിർപ്പുയർന്നപ്പോഴാണ് തടിതപ്പൽവാദവുമായി ജോസഫ് രംഗത്തെത്തിയത്. ആർ.എം.പി എല്ലായ്േപ്പാഴും യു.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. യു.ഡി.എഫിെൻറ ബി ടീമായാണ് ഇക്കൂട്ടരുടെ പ്രവർത്തനം.
ബി.ജെ.പിയിൽ നടക്കുന്നത് ജയിക്കാവുന്ന സീറ്റിനുവേണ്ടിയുള്ള തർക്കമല്ല, പണത്തിനുവേണ്ടിയുള്ള അടിയാണ്. സ്ഥാനാർഥിയായാൽ 25 കോടിയോളം രൂപ കിട്ടുമെന്ന പ്രതീക്ഷയാണ് അടിക്ക് കാരണം. കൂടുതൽ പണം ലഭിക്കുമെന്ന് ഉറപ്പായാൽ പലരും പിന്മാറാൻ തയാറാകുമെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.