ഇന്ന്​ യു.ഡി.എഫ്​ യോഗം

കൊച്ചി: ശബരിമല,കെ.ടി ജലീലി​​​െൻറ ബന്ധു നിയമനം തുടങ്ങിയ വിഷയങ്ങളിലെ തുടർനീക്കങ്ങൾ ആലോചിക്കാൻ യു.ഡി.എഫ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. എറണാകുളം ബി.ടി.എച്ചിൽ രാവിലെ 11 നാണ് യോഗം.

യുവതി പ്രവേശനത്തിൽ സാവകാശം തേടി ഹരജി നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ച സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാകും യു.ഡി.എഫ് ഇനി ആയുധമാക്കുക.

അയ്യപ്പ ഭക്തന്മാരെ പ്രത്യേക വിശ്വാസി വിഭാഗമായി പരിഗണിക്കുന്ന രീതിയിൽ ഭരണഘടനാ ഭേദഗതി വേണമെന്ന ആവശ്യം യു.ഡി.എഫ് ഉന്നയിക്കും. ബന്ധു നിയമന വിവാദത്തിൽപ്പെട്ട കെ.ടി ജലീലി​​​െൻറ രാജിക്കായുള്ള പ്രക്ഷോഭവും യോഗത്തിൽ ചർച്ച ചെയ്യും.

Tags:    
News Summary - UDF Meeting Today - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.