യു.ഡി.എഫ് എം.എൽ.എമാരുടെ നിരാഹാരം നിർത്തി; ഇനി സമരം പുറത്തേക്ക്

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ യു.ഡി.എഫ് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ എട്ടു ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരം നിയമസഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കാൻ ഇന്നു ചേർന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൂടാതെ സംസ്ഥാനത്തെ ജില്ലാകേന്ദ്രങ്ങളിൽ ജനകീയ സദസ് സംഘടിപ്പിക്കും. ഇന്നു വൈകുന്നേരം അ‍ഞ്ചിന് നിരാഹാരസമരം നടത്തിയ എം.എൽ.എമാര്‍ക്ക് രക്തസാക്ഷി മണ്ഡപത്തിൽ സ്വീകരണം നൽകുമെന്നും അദ്ദേഹം അറിയിച്ചു. 17ാം തീയതി വരെ 11 ദിവസം നിയമസഭാ സമ്മേളനം ചേരാത്ത സാഹചര്യത്തിലാണ് യു.ഡി.എഫ് തീരുമാനം.

സ്വാശ്രയ സമരത്തിൽ സർക്കാറി​െൻറ കപടമുഖം തുറന്ന്​ കാട്ടാൻ പ്രതിപക്ഷത്തിന്​ സാധിച്ചതായി ചെന്നിത്തല പറഞ്ഞു. സർക്കാർ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്​. സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട്​ പ്രക്ഷോഭ പരിപാടികൾ അവസാനിക്കുന്നില്ല. ഇൗ മാസം 15, 16 തീയതികളിൽ ജില്ലാ കേന്ദ്രങ്ങളിൽ സർക്കാറി​െൻറ വഞ്ചന തുറന്ന്​ കാട്ടി ജനകീയ സദസുകൾ സംഘടിപ്പിക്കും. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ സദസുകളിൽ പ​െങ്കടുക്കും.

കോട്ടയം-ഉമ്മൻചാണ്ടി, എറണാകുളം-വി.എം സുധീരൻ, ആലപ്പുഴ-രമേശ്​ ചെന്നിത്തല, കോഴിക്കോട്​-എം.കെ മുനീർ, മലപ്പുറം-പി.കെ കുഞ്ഞാലിക്കുട്ടി, പത്തനംതിട്ട-വർഗീസ്​ ജോർജ്​, കൊല്ലം-എം.കെ പ്രേമചന്ദ്രൻ, കാസർകോട്​-സി.പി ജോൺ എന്നിവർ ജനകീയ സദസുകൾക്ക്​ നേതൃത്വം നൽകും. 17ാം തീയതി തിരുവനന്തപുരത്തായിരിക്കും പരിപാടിയുടെ സമാപനം.

കഴിഞ്ഞ മാസം 28ാം തീയതിയാണ് സ്വാശ്രയ വിഷയത്തിലെ അപാകതകളും അഴിമതിയും ചൂണ്ടിക്കാട്ടി യു.ഡി.എഫ് സമരം പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി യു.ഡി.എഫ് എം.എൽ.എമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും അനൂപ് ജേക്കബും നിയമസഭാ കവാടത്തിന് മുമ്പിൽ നിരാഹാര സമരം ആരംഭിച്ചു. പിണറായി സർക്കാർ സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റുകളുമായി ഒപ്പുവെച്ച കരാർ വൻകൊള്ളക്ക് വഴിവെച്ചെന്നാണ് പ്രതിപക്ഷം സഭയും പുറത്തും ആരോപിച്ചത്.

ആരോഗ്യനില മോശമായതിനെ തുടർന്ന് അനൂപ് ജേക്കബിനെയും ഏഴു ദിവസത്തിന് ശേഷം ഷാഫി പറമ്പിൽ, ഹൈബി ഈഡൻ എന്നിവരെയും ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച മുതൽ വി.ടി ബലറാമും റോജി എം. ജോണും നിരാഹാര സമരം തുടരുകയായിരുന്നു. നിരാഹാരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് കെ.എം. ഷാജി, പി. ഷംസുദ്ദീൻ, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍.എ. നെല്ലിക്കുന്ന്, ടി.വി ഇബ്രാഹിം, പി. ഉബൈദുല്ല എന്നീ മുസ് ലിം ലീഗ് എം.എല്‍.എമാര്‍ ഉപവാസമനുഷ്ഠിച്ചിരുന്നു.

Tags:    
News Summary - udf mlas fast end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.