തിരുവനന്തപുരം: ഗവർണറെ മാറ്റി അക്കാമികരംഗത്തെ പ്രഗല്ഭരെ ചാൻസലർമാരായി നിയമിക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയത് രണ്ട് വകുപ്പ് സെക്രട്ടറിമാരുടെ അഭിപ്രായങ്ങൾ തള്ളി.
കൃഷി സെക്രട്ടറിക്ക് പുറമെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും നിലവിലെ ബില്ലിൽ പോരായ്മകളുണ്ടെന്ന് കുറിപ്പ് എഴുതിയിരുന്നു. നിയമവകുപ്പ് ഇതും പരിഗണിച്ചാണ് കരട് സമർപ്പിച്ചത്. കുറിപ്പ് തയാറാക്കിയ കൃഷി സെക്രട്ടറി ബി. അശോകിനെ അതൃപ്തി അറിയിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ചാൻസലർ നിയമനത്തിനായി തെരഞ്ഞെടുപ്പ് പ്രക്രിയ നിർദേശിക്കുന്നില്ലെന്ന് കൃഷി സെക്രട്ടറി കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബില്ലിലെ ഉദ്ദേശ കാരണങ്ങളുടെ വിവരം ആമുഖത്തിലില്ല. ചാൻസലർക്ക് ഓഫിസ്, ജീവനക്കാർ, കാർ തുടങ്ങിയവ അതാത് സർവകലാശാലകൾ നൽകണമെന്ന ബില്ലിലെ നിർദേശം പ്രശ്നമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആരോഗ്യ സെക്രട്ടറിയും ബില്ലിനെക്കുറിച്ച് അപാകതകൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.