കൊച്ചി: സ്വാധീനമുള്ളവർക്ക് ചോദ്യപേപ്പർ നേരേത്ത ലഭിക്കുന്ന തരത്തിലാണോ പി.എസ്.സി പരീക്ഷ നടത്തിപ്പെന്ന് ഹൈകോടതി. ഇത്തരക്കാർക്ക് പരീക്ഷയെഴുതാൻ പ്രത്യേകസൗകര്യം ഒരുക്കിനൽകുമോ. പരീക്ഷഹാളിൽ മൊബൈൽ ഫോൺ ഉപയോഗിക ്കാൻ അനുമതിയുണ്ടോയെന്നും ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ വാക്കാൽ ആരാഞ്ഞു.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികൾക്ക് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയെഴുതാൻ ഉത്തരങ്ങൾ ഫോൺ സന്ദേശമായി അയച്ചു നൽകി സഹായിച്ച േകസിലെ പ്രതി ഡി. സഫീറിെൻറ മുൻകൂർ ജാമ്യഹരജി പരിഗണിക്കെവയാണ് കോടതി വിമർശനമുണ്ടായത്. കേസിൽ മുൻകൂർ ജാമ്യഹരജി നൽകിയെന്ന കാരണത്താൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ തടസ്സമില്ലെന്ന് വാക്കാൽ വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് തുടർന്ന് ഹരജി ഈ മാസം 29ന് പരിഗണിക്കാൻ മാറ്റി.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥി അഖിലിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നീ പ്രതികൾക്ക് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയെഴുതാൻ ഹരജിക്കാരൻ സഹായിച്ചെന്നാണ് കേസ്. പരീക്ഷ നടന്ന ജൂലൈ 22ന് ഉച്ചക്ക് രണ്ടിനും മൂന്നിനുമിെട ഇരുവർക്കും 93 മൊബൈൽ ഫോൺ സന്ദേശം ലഭിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.