തിരുവനന്തപുരം: സെക്രേട്ടറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച വിഡിയോ കോൺഫറൻസിലൂടെയാണ് യോഗം.
ഒന്നരലക്ഷത്തോളം ഫയലുകൾ വിവിധ വകുപ്പുകളിലായി തീർപ്പാക്കാനുണ്ടെന്നാണ് ഏകദേശ കണക്ക്. ലോക്ഡൗൺ കാരണം ജീവനക്കാർക്ക് കൃത്യമായി എത്താൻ കഴിയാത്തതിനാൽ ഫയൽ നീക്കം മന്ദഗതിയിലാണ്. നേരേത്ത മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്ന ഫയൽ തീർപ്പാക്കൽ യജ്ഞവും ലക്ഷ്യത്തിെലത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.