ന്യൂഡൽഹി: ബംഗാളിൽ തൃണമൂല്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ച് ബി.ജെ.പിക്കും സി.പിഎം കേന്ദ്ര നേതൃത്വത്തിനും ഒരേ നിലപാടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ബി.െജ.പിക്ക് വോട്ട് കുറയുന്നതെല്ലാം കച്ചവടമാണെങ്കിൽ ബംഗാളിൽ സി.പി.എമ്മിെൻറ വോട്ടെല്ലാം കച്ചവടം ചെയ്തതാണോ എന്ന് മുരളീധരൻ ചോദിച്ചു.
പശ്ചിമബംഗാളിൽ ബി.ജെ.പി-തൃണമൂൽ സംഘർഷബാധിത പ്രദേശങ്ങൾ ബി.ജെ.പി അഖിലേന്ത്യ പ്രസിഡൻറ് ജെ.പി. നഡ്ഡക്കൊപ്പം സന്ദർശിച്ച് ഡൽഹിയിൽ മടങ്ങിയെത്തിയതായിരുന്നു അദ്ദേഹം. ബംഗാളില്‍ സര്‍വത്ര അരാജകത്വമാണെന്ന് മുരളീധരന് ആരോപിച്ചു. എന്‍.ഡി.എക്ക് വോട്ടുകുറഞ്ഞ മണ്ഡലങ്ങളില്‍ കാരണങ്ങള്‍ പഠിക്കുമെന്നും വോട്ടുകച്ചവടം എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ ബി.ജെ.പി ഒളിച്ചോടില്ലെന്നും വി. മുരളീധരന് പറഞ്ഞു. കൂടുതല്‍ ഓക്സിജന്‍ വേണമെന്ന കേരളത്തിെൻറ ആവശ്യം ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജന്‍ വിതരണം ഓക്സിജന്‍ എക്സ്പ്രസ് ട്രെയിനുകളടക്കം ഉപയോഗിച്ച് ത്വരിത ഗതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനങ്ങള്‍ ആശങ്കപ്പെടേണ്ട. ഓക്സിജെൻറ വിതരണം കാര്യക്ഷമമാക്കുമെന്ന് കേരളം ഉറപ്പാക്കിയാല്‍ മതി. ഓക്സിജന്‍ വിതരണത്തിനുള്ള ടാങ്കറുകളടക്കം ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.