തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയില്‍ സൗജന്യ കോവിഡ് വാക്സിൻ വിതരണം കടുത്ത പ്രതിസന്ധിയിൽ. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ സൗജന്യ വാക്സിൻ വിതരണം പൂർണമായി നിലച്ചു. ഇന്നലെ തിരുവനന്തപുരത്ത് സർക്കാർ വിതരണകേന്ദ്രങ്ങളൊന്നും പ്രവർത്തിച്ചില്ല. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ കോവാക്സിൻ മാത്രമാണ് വിതരണത്തിനുണ്ടായിരുന്നത്. വാക്സിൻ ലഭ്യമല്ലാത്തതിനാൽ പല ജില്ലകളും കോവിൻ പോർട്ടൽ വഴിയുള്ള ബുക്കിങ് നിർത്തിെവച്ചിരിക്കുകയാണ്. അതേസമയം എല്ലാ ജില്ലയിലും പ്രമുഖ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ വിതരണം സുഗമമായി നടക്കുന്നുണ്ട്. ആവശ്യമായത്ര ഡോസ് പല ആശുപത്രികളും കരുതിയിട്ടുമുണ്ട്. ചൊവ്വാഴ്ച സർക്കാർ, സ്വകാര്യ മേഖലകളിലായി 1.23 ലക്ഷം ഡോസാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. കേരളത്തില്‍ 18 വയസ്സിന് മുകളിലുള്ള 1.48 കോടി പേര്‍ക്ക് ഇതുവരെ ആദ്യ ഡോസ് കുത്തിവെപ്പ് പോലും കിട്ടിയിട്ടില്ല. 45 വയസ്സിന് മുകളിലുള്ളവരില്‍ കാല്‍ക്കോടിയിലേറെപ്പേരും ആദ്യ ഡോസിനായി കാത്തിരിക്കുകയാണ്.
അതേസമയം വാക്സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്സിന് കേന്ദ്രത്തിൽനിന്ന് ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.