അപകട സമയത്ത് ബസിന്‍റെ വേഗം മണിക്കൂറിൽ 97.7 കി.മീ

പാലക്കാട്: വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകട സമയത്ത് ടൂറിസ്റ്റ് ബസിന്‍റെ വേഗം മണിക്കൂറിൽ 97.7 കി.മീറ്റർ ആയിരുന്നുവെന്ന് ജി.പി.എസ് വിവരങ്ങൾ വ്യക്തമാക്കുന്നു. അമിതവേഗത്തിൽ മറികടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിന് പിന്നിലിടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു ബസ്. അപകടത്തിൽ അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും മൂന്ന് യാത്രക്കാരും ഉൾപ്പെടെ ഒമ്പത് പേരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിന് പിന്നിൽ വലതുവശത്തായാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ വിനോദയാത്ര സംഘമാണ് ബസിലുണ്ടായിരുന്നത്. മുന്നിലുണ്ടായിരുന്ന കാറിനെ അമിതവേഗത്തിൽ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമെന്നാണ് വിവരം. ഇടിയെ തുടർന്ന് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിലാണ് ബസിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.

ബസ് അമിതവേഗതയിലാണെന്ന് വിദ്യാർഥികളും വെളിപ്പെടുത്തിയിരുന്നു. വേളാങ്കണ്ണി യാത്ര കഴിഞ്ഞ ഉടൻതന്നെയാണ് ബസ് ഊട്ടി ട്രിപ്പിന് പോയതെന്ന് വിദ്യാർഥിയുടെ രക്ഷിതാവും വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - vadakaknchery bus accident updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.