വടക്കഞ്ചേരി ബസ് അപകടം: ഡ്രൈവർ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജോമോനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കുകയും ചെയ്തു. ജോമോന്റെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കും. ഇന്നലെ വൈകീട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ജോമോനെ കൊല്ലം ചവറയിൽവെച്ച് പൊലീസ് പിടികൂടിയത്.

ബുധനാഴ്ച രാത്രി അപകടത്തിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയ ജോമോൻ അവിടെനിന്ന് മുങ്ങുകയായിരുന്നു. വടക്കഞ്ചേരി അപകടത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഗതാഗതമന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറി. അപകട കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇടതുവശത്തുകൂടി കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. പുലർച്ചെ വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രൈവർ രാത്രി വീണ്ടും വാഹനമോടിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Vadakkanchery bus accident: driver Jomon's arrest recorded; driving license will be cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.