തലയോലപ്പറമ്പ് (കോട്ടയം): വൈക്കം മുഹമ്മദ് ബഷീറിന്‍െറ സഹോദരന്‍ പുത്തന്‍കാഞ്ഞൂര്‍ പി.എ. അബൂബക്കര്‍ (അബു -92) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ആറിന് ബഷീറിന്‍െറ കുടുംബവീടായ തലയോലപ്പറമ്പ് പാലാംകടവ് പാലത്തിന് സമീപത്തുള്ള പുത്തന്‍ കാഞ്ഞൂര്‍ വീട്ടിലായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബഷീറിന്‍െറ അനുജനായ അബു, ബഷീര്‍ കഥകളിലെ നിറസാന്നിധ്യമായിരുന്നു.
പാത്തുമ്മയുടെ ആട് എന്ന കഥയില്‍ നൂലന്‍ അബു എന്ന കഥാപാത്രമായിരുന്നു. ബഷീറിന്‍െറ ലേഖനങ്ങളിലും അബൂബക്കറെക്കുറിച്ച് പരാമര്‍ശമുണ്ട്. ബഷീറിനെക്കുറിച്ചുള്ള ‘അബുവിന്‍െറ ഓര്‍മകള്‍’ കൃതിയും ശ്രദ്ധേയമാണ്. തലയോലപ്പറമ്പിലെ ബഷീര്‍ സാംസ്കാരിക സമിതി തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. തലയോലപ്പറമ്പിലെ പഴയകാല ചെരുപ്പ് വ്യാപാരിയാണ്.
ഭാര്യ: ആപ്പാഞ്ചിറ മുടൂര്‍ കുടുംബാംഗം പരേതയായ സുഹറ ബീവി. മക്കള്‍: ജുമൈല, പി.എ. അന്‍വര്‍, റസിയ, പി.എ. ഷാജി. മരുമക്കള്‍: കെ. പരീക്കുട്ടി (ഈരാറ്റുപേട്ട), ലൈല (ചേര്‍ത്തല), മജീദ് (മറവംതുരുത്ത്), നജീദ (കോട്ടയം). പരേതനായ അബ്ദുല്‍ ഖാദര്‍, ഹനീഫ, ആനുമ്മ എന്നിവരും സഹോദരങ്ങളാണ്. ഖബറടക്കം തലയോലപ്പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.