കൊച്ചി: വാളയാറിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കൾ മക്കൾക്ക് നീതി തേടി ഏകദിന സത്യഗ്രഹം. മൂത്തകുട്ടിയുടെ ജന്മദിനമായ ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ നാലുവരെ എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുന്നിലാണ് മാതാവ് വി. ഭാഗ്യവതിയും പിതാവ് ഷാജിയും സത്യഗ്രഹമിരിക്കുന്നത്.
ഡിവൈ.എസ്.പി സോജന് എസ്.പിയായി സ്ഥാനക്കയറ്റം നൽകിയ നടപടി പിൻവലിക്കുക, ക്രിമിനൽ കേസെടുക്കുക, ഐ.പി.എസ് പദവിക്കായി കേരള സർക്കാർ നൽകിയ ശിപാർശ പിൻവലിക്കുക എന്നിവയാണ് ആവശ്യങ്ങൾ.
ജസ്റ്റിസ് െകമാൽ പാഷ രാവിലെ 10ന് സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് ഡിവൈ.എസ്.പി സോജന് പ്രമോഷൻ നൽകുന്ന ഉത്തരവ് മാതാപിതാക്കൾ എറണാകുളം ബോട്ട് ജെട്ടിക്കടുത്തുള്ള സോജെൻറ ഓഫിസിന് മുന്നിൽ കത്തിക്കും.
വാർത്തസമ്മേളനത്തിൽ മാതാപിതാക്കൾ, ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം ഭാരവാഹികളായ സി.ആർ. നീലകണ്ഠൻ, വി.എം. മാഴ്സൺ, സലിൽ ലാൽ അഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.